
തിരുവനന്തപുരം: പ്ലസ്‌വൺ പ്രവേശനത്തിന്റെ ഒന്നാം ഘട്ട അലോട്ട്മെന്റ് ലിസ്റ്റ് സെപ്റ്റംബർ 14 ന് പ്രസിദ്ധീകരിക്കും. ലിസ്റ്റിൽ ഉള്ള വിദ്യാർത്ഥികൾക്ക് അതാത് സ്കൂളുകളിൽ സെപ്റ്റംബർ 14 മുതൽ 19 വരെ പ്രവേശനം നേടാം. അലോട്ട്മെന്റ് വിവരങ്ങൾ www.hscap.kerala.gov.in ലെ Candidate Login-SWS ൽ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും. ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ആവശ്യനുസരണം സ്ഥിരപ്രവേശനം/താൽക്കാലിക പ്രവേശനം നേടാം. അലോട്ട്മെന്റ് ലഭിച്ചിട്ടും താത്കാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെന്റിൽ പരിഗണിക്കില്ല. ഇതുവരെ അപേക്ഷിക്കാൻ കഴിയാത്തവർക്ക് രണ്ടാമത്തെ അലോട്ട്മെന്റിന് ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാം.
സ്പോർട്സ് ക്വാട്ട അലോട്ട്മെന്റ് റിസൾട്ടും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login – Sports ലെ Sports Results എന്ന ലിങ്കിലൂടെ ലഭിക്കും. ഇതുവരെ ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാത്തവർക്ക് സെപ്റ്റംബർ 12 വൈകീട്ട് അഞ്ചുവരെ സമയം അനുവദിച്ചു.

0 Comments