
തിരുവനന്തപുരം: രാജ്യത്ത് സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (എന്‍എസ്ഒ) റിപ്പോര്‍ട്ടുപ്രകാരം 96.2 ശതമാനമാണ് സംസ്ഥാന സാക്ഷരതാനിരക്ക്. സാക്ഷരതാനിരക്ക് ഏറ്റവും കുറവ് ആന്ധ്ര പ്രദേശിലാണ് – 66.4 ശതമാനം.
2017, 18ലെ കണക്ക് പ്രകാരം പ്രകാരമാണ് പട്ടിക തയ്യാറാക്കിയത്. ഗ്രാമങ്ങളില്‍ സ്ത്രീ സാക്ഷരതാ നിരക്ക് 80 ശതമാനത്തിനു മുകളിലുള്ള ഏകസംസ്ഥാനം കേരളമാണ്.
88.7 ശതമാനവുമായി ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്. ഉത്തരാഖണ്ഡ് (87.6%), ഹിമാചൽ പ്രദേശ് (86.6%), അസം (85.9%) തുടങ്ങിയ സംസ്ഥാനങ്ങളാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
രാജ്യത്തെ ആകെ സാക്ഷരതാ നിരക്ക് 77.7 ശതമാനമാണ്. ഗ്രാമങ്ങളിൽ 73.5 ശതമാനവും നഗരങ്ങളിൽ 87.7 ശതമാനവും. എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകളേക്കാൾ പുരുഷന്മാരുടെ സാക്ഷരതാ നിരക്കാണ് കൂടുതൽ. രാജ്യത്തെ ആകെ പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 84.7 ശതമാനമാണ്. സ്ത്രീകളിൽ ഇത് 70.3 ശതമാനവും. ഏഴ് വയസ്സിന് മുകളിൽ പ്രായമുള്ളവരെയാണ് സർവേയിൽ പരിഗണിച്ചത്.
0 Comments