editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സംസ്കൃത സർവകലാശാല പരീക്ഷ തീയതികളിൽ മാറ്റംപരീക്ഷകൾ മാറ്റി, പരീക്ഷാഫലം, ടൈം ടേബിളിൽ മാറ്റം: എംജി സർവകലാശാല വാർത്തകൾഹയർ സെക്കന്ററി ഒന്നാംവർഷ തുല്യതാ ഇംപൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 20മുതൽനവോത്ഥാന നായകരുയര്‍ത്തിയ സാര്‍വത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍മോഡല്‍ കരിയര്‍ സെന്റര്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്: ഡിസംബര്‍ 16വരെ രജിസ്‌ട്രേഷന്‍ഗുരുവായൂർ ഏകാദശി: ശനിയാഴ്ച്ച പ്രാദേശിക അവധിശുചിത്വമിഷനില്‍ അവസരം: ഡിസംബര്‍ 9വരെ അപേക്ഷിക്കാംസ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ പാരാമെഡിക്കല്‍ നിയമനം: 78ഒഴിവുകള്‍നാളെ സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി: ജനുവരി 7ന് പ്രവർത്തിദിനംപുതിയ മീറ്റ് റെക്കോർഡുകൾക്ക് കാത്ത് കേരളം: രാത്രിയിലും മത്സരം

രാജ്യത്ത് 96.2 ശതമാനം സാക്ഷരതാ നിരക്കുമായി കേരളം വീണ്ടും ഒന്നാമത് : ഏറ്റവും പിന്നിൽ ആന്ധ്ര

Published on : September 08 - 2020 | 3:53 pm

തിരുവനന്തപുരം: രാജ്യത്ത് സാക്ഷരതയില്‍ കേരളം വീണ്ടും ഒന്നാമത്. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (എന്‍എസ്ഒ) റിപ്പോര്‍ട്ടുപ്രകാരം 96.2 ശതമാനമാണ് സംസ്ഥാന സാക്ഷരതാനിരക്ക്. സാക്ഷരതാനിരക്ക് ഏറ്റവും കുറവ് ആന്ധ്ര പ്രദേശിലാണ് – 66.4 ശതമാനം. 
2017, 18ലെ കണക്ക് പ്രകാരം പ്രകാരമാണ് പട്ടിക തയ്യാറാക്കിയത്. ഗ്രാമങ്ങളില്‍ സ്ത്രീ സാക്ഷരതാ നിരക്ക് 80 ശതമാനത്തിനു മുകളിലുള്ള ഏകസംസ്ഥാനം കേരളമാണ്. 
88.7 ശതമാനവുമായി ഡൽഹിയാണ് രണ്ടാം സ്ഥാനത്ത്. ഉത്തരാഖണ്ഡ് (87.6%), ഹിമാചൽ പ്രദേശ് (86.6%), അസം (85.9%) തുടങ്ങിയ സംസ്ഥാനങ്ങളാണ്  തൊട്ടടുത്ത സ്ഥാനങ്ങളിൽ.
രാജ്യത്തെ ആകെ സാക്ഷരതാ നിരക്ക് 77.7 ശതമാനമാണ്. ഗ്രാമങ്ങളിൽ 73.5 ശതമാനവും നഗരങ്ങളിൽ 87.7 ശതമാനവും. എല്ലാ സംസ്ഥാനങ്ങളിലും സ്ത്രീകളേക്കാൾ പുരുഷന്മാരുടെ സാക്ഷരതാ നിരക്കാണ് കൂടുതൽ. രാജ്യത്തെ ആകെ പുരുഷന്മാരുടെ സാക്ഷരതാ നിരക്ക് 84.7 ശതമാനമാണ്. സ്ത്രീകളിൽ ഇത് 70.3 ശതമാനവും. ഏഴ് വയസ്സിന് മുകളിൽ പ്രായമുള്ളവരെയാണ് സർവേയിൽ പരിഗണിച്ചത്.

0 Comments

Related News