ദേശീയ വിദ്യാഭ്യാസ നയം ചർച്ച ചെയ്യാൻ ഇന്ന് രാഷ്ടപതിയുടെ നേതൃത്വത്തിൽ യോഗം

ന്യൂഡൽഹി: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ തുടർ നടപടികൾ ചർച്ച ചെയ്യാൻ ഇന്ന് രാഷ്ടപതിയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരും. രാവിലെ 10ന് വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന യോഗം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനംചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഗവർണ്ണർമാരും യോഗത്തിൽ പങ്കെടുക്കും. ‘ഉന്നത വിദ്യാഭ്യാസത്തെ പരിവർത്തനപ്പെടുത്തുന്നതിൽ ദേശീയ വിദ്യാഭ്യാസനയത്തിന്റെ പങ്ക് ‘ എന്ന വിഷയത്തിലാണ് ചർച്ച നടക്കുക. ദേശീയ വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട് വിപുലമായ പ്രചാരണപരിപാടികൾ സംഘടിപ്പിക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് യോഗം സംഘടിപ്പിക്കുന്നത്. ഗവർണർമാർക്കൊപ്പം വിദ്യാഭ്യാസ മന്ത്രിമാരും വൈസ് ചാൻസലർമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.

Share this post

scroll to top