
ന്യൂഡൽഹി: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (ഐഐടി) പ്രവേശനത്തിനുള്ള ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻസ് (ജെഇഇ) മെയിൻ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം. 660 കേന്ദ്രങ്ങളിലായി എട്ടര ലക്ഷം വിദ്യാർത്ഥികൾ പരീക്ഷയെഴുതും. 13 പ്രധാന പരീക്ഷാ കേന്ദ്രങ്ങളാണ് കേരളത്തിലുള്ളത്. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് പരീക്ഷ നടത്തുക. 12 മുതല്‍ 24 വരെ പരീക്ഷാർത്ഥികളാണ് ഒരു മുറിയില്‍ ഉണ്ടാവുക. തീവ്രബാധിത മേഖലകളിൽ നിന്നുള്ളവർക്ക് പ്രത്യേകം ഇരിപ്പിടം ലഭ്യമാക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ഹർജികള്‍ നേരത്തെ സുപ്രിംകോടതി തള്ളിയിരുന്നു. ഈ മാസം ആറിന് പരീക്ഷ അവസാനിക്കും.

0 Comments