അങ്കണവാടി പെൻഷൻകാർക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം

തിരുവനന്തപുരം: സംസ്ഥാനത്തെ പെൻഷൻകാരായ അങ്കണവാടി ജീവനക്കാർക്ക് ഓണത്തോടനുബന്ധിച്ച് പ്രത്യേക ധനസഹായം അനുവദിച്ച്  ശിശുവികസന വകുപ്പ്. പെൻഷൻകാരായ അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും 1000 രൂപയാണ് ഓണത്തോടനുബന്ധിച്ച് ധനസഹായ ഇനത്തിൽ  നൽകുന്നത്. ഇതിനാവശ്യമായ തുക കേരള അങ്കണവാടി വർക്കേഴ്‌സ് ആന്റ് ഹെൽപ്പേഴ്‌സ് ക്ഷേമനിധി ബോർഡ് അക്കൗണ്ടിൽ നിന്നും വഹിക്കുന്നതിന്  അനുമതി നൽകി. തുകയുടെ 50 ശതമാനം സർക്കാർ പിന്നീട് ബോർഡിന് അനുവദിക്കും. സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെൻഷൻ തുക അടുത്തിടെ വർധിപ്പിച്ചിരുന്നു. അങ്കണവാടി വർക്കർമാരുടെ പ്രതിമാസ പെൻഷൻ തുക 1000ൽ നിന്നും 2,000 രൂപയും ഹെൽപ്പർമാരുടെ പ്രതിമാസ പെൻഷൻ തുക 600ൽ നിന്നും 1,200 രൂപയുമായാണ് വർധിപ്പിച്ചത്.

Share this post

scroll to top