എല്‍.ബി.എസില്‍ തൊഴില്‍ അധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്സിലേക്ക് അപേക്ഷിക്കാം

പാലക്കാട്: എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ പാലക്കാട് ഉപകേന്ദ്രത്തില്‍ ഓഗസ്റ്റില്‍ ആരംഭിക്കുന്ന കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പി.ജി.ഡി.സി.എ കോഴ്സിലേക്ക് ബിരുദ / ഡിപ്ലോമക്കാര്‍ക്കും ഡി.സി.എ (എസ്) കോഴ്സിന് പ്ലസ്ടുക്കാര്‍ക്കും ഡി.സി.എ, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ്, ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്സുകളിലേക്ക് എസ്.എസ്.എല്‍.സിക്കാര്‍ക്കാണ് അവസരം. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് അര്‍ഹമായ ഫീസാനുകൂല്യം ലഭിക്കും. www.lbscentre.kerala.gov.inwww.lbscentre.kerala.gov.in/services/ courses ലും അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് ഓഫീസര്‍ ഇന്‍ ചാര്‍ജ്, എല്‍.ബി.എസ് സബ് സെന്റര്‍, നൂറണി, പാലക്കാട്-14 വിലാസത്തിലോ, 0491 25274 25  നമ്പറിലോ ബന്ധപ്പെടാം. 

Share this post

scroll to top