മുന്നോക്ക സമുദായത്തിലെ പിന്നോക്ക വിദ്യാർഥികൾക്ക് സീറ്റ്‌ സംവരണത്തിന് ഉത്തരവിറങ്ങി


തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്രവേശനത്തിന് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക സമുദായങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തണമെന്ന്  പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഈ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾ പ്രവേശന സമയത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നുവെന്ന് തെളിയിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റും അറ്റെസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റുകളും സഹിതം അപേക്ഷിക്കണം. പ്ലസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷകൾ Apply Online -SWS എന്ന ലിങ്കിലൂടെ സമർപ്പിച്ച ശേഷം ക്യാൻഡിഡേറ്റ് ലോഗിൻ ക്രിയേറ്റ് ചെയ്ത് Economically Weaker Section Details Entry എന്ന ലിങ്കിലൂടെ EWS റിസർവേഷൻ വിവരങ്ങൾ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി  ഓഗസ്റ്റ് 20 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് https://www.hscap.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Share this post

scroll to top