മലപ്പുറം: തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ എഴുതിയ എല്ലാ കെ-ടെറ്റ് പരീക്ഷകളുടെയും സര്‍ട്ടിഫിക്കറ്റ് പരിശോധന ഓഗസ്റ്റ് 19, രാവിലെ 10 ന് തൃക്കണ്ടിയൂര്‍ ജി.എല്‍.പി സ്‌കൂളില്‍ നടത്തും. പരീക്ഷാര്‍ഥികള്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും ഹാള്‍ടിക്കറ്റിന്റെയും അസ്സലും പകര്‍പ്പും, റിസല്‍ട്ട് പ്രിന്റ്ഔട്ട്, ജാതി സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. 2019 നവംബര്‍ വരെയുള്ള എല്ലാ സര്‍ട്ടിഫിക്കറ്റ് വിതരണവും ഇതോടൊപ്പം നടത്തുമെന്ന് തിരൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
