പ്രധാന വാർത്തകൾ
സിബിഎസ്ഇ 10,12 ബോർഡ് പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു: അപേക്ഷ 30വരെ2025 എംഎഡ് പ്രവേശനം: അപേക്ഷ 12വരെKEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽ

പ്ലസ്‌വണ്‍ സ്പോര്‍ട്സ് ക്വാട്ട പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

Aug 7, 2020 at 11:15 am

Follow us on

\"\"

കാസർകോട്: കായിക മേഖലകളില്‍  മികവ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍  ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ ഓണ്‍ലൈനായി ആഗസ്റ്റ് 17 വരെ രജിസ്റ്റര്‍ ചെയ്യാം. 2018 ഏപ്രില്‍ ഒന്നു മുതല്‍ 2020 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് സ്‌പോര്‍ട്‌സ് ക്വാട്ടയ്ക്ക് പരിഗണിക്കുക. കോവിഡിന്റെ പശ്ചാത്തലത്തില്‍  പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട അഡ്മിഷന് www.hscap.kerala.gov.in ലൂടെയാണ് അപേക്ഷിക്കേണ്ടത്. സൈറ്റില്‍ സ്പോര്‍ട്സ് അച്ചീവ്മെന്റ് രജിസ്ട്രേഷന്‍ ലിങ്കില്‍ പേര് വിവരങ്ങള്‍, സര്‍ട്ടിഫിക്കറ്റ് നല്‍കിയ ശേഷം സര്‍ട്ടിഫിക്കറ്റുകള്‍ ഓരോന്നായി ആഡ് ചെയ്യണം.  എല്ലാ സര്‍ട്ടിഫിക്കറ്റുകളും ആഡ് ചെയ്ത് ഫൈനല്‍ സബ്മിഷന്‍ നല്‍കി പ്രിന്റ് എടുത്ത്, പ്രിന്റ് ഔട്ട്, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സ്‌കാന്‍ ചെയ്ത് ജില്ലയിലെ സ്‌കൂളുകളില്‍ പ്രവേശനമാഗ്രഹിക്കുന്നവര്‍ ഫോണ്‍ നമ്പര്‍ സഹിതം  ksdplusonespqta@gmail.com ലേക്ക് അയക്കണം.  ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പരിശോധിച്ച് ഓരോരുത്തരുടേയും സ്‌കോര്‍ കാര്‍ഡ് കൗണ്‍സിലില്‍ നിന്നും അവരവരുടെ  മെയിലേക്ക് അയക്കും. സ്‌കോര്‍ കാര്‍ഡ് ലഭിച്ച ശേഷം എച്ച് എസ് സി എ പി പോര്‍ട്ടലില്‍   അപ്ലൈ ഓണ്‍ലൈന്‍ -സ്പോര്‍ട്സ് എന്ന ലിങ്കിലൂടെ ആഗസ്റ്റ് 18 വരെ ഓണ്‍ലൈനായി സ്പോര്‍ട്സ് ക്വാട്ട പ്രവേശനത്തിനായി അപേക്ഷിക്കാം. വെരിഫിക്കേഷനു വേണ്ടി കുട്ടികള്‍ ജില്ലാ  സ്പോര്‍ട്സ്‌കൗണ്‍സിലില്‍ നേരിട്ട് ഹാജരാവേണ്ടതില്ല. അഡ്മിഷന്‍ ലഭിച്ച ശേഷം ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വെരിഫിക്കേഷനു വേണ്ടി സ്‌കൂളില്‍  ഹാജരാക്കിയാല്‍ മതി. സ്പോര്‍ട്സ് ക്വാട്ട ആദ്യഘട്ട അലോട്മെന്റ് ആഗസ്റ്റ് 24 ന് നടക്കും. സ്‌പോര്‍ട്‌സ് പ്രവേശനത്തിന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ സീരിയല്‍ നമ്പര്‍ ഉണ്ടായിരിക്കേണ്ടതാണ്.ഇല്ലാത്തപക്ഷം അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അതാത് അതോറിറ്റിക്കും അപേക്ഷ സമര്‍പ്പിക്കുന്ന വിദ്യാര്‍ഥികള്‍ക്കുമായിരിക്കുമെന്നുള്ള സത്യവാങ്മൂലം ഇതോടൊപ്പം അയക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്-04994255521, 9037246001, 9947269091, 6282917325, 9847380147, 9946049004, 9846980436 .

\"\"

Follow us on

Related News