വിദ്യാർത്ഥികൾക്ക് പൊന്നാനി സഹകരണ അർബൻ ബാങ്കിന്റെ സ്നേഹസമ്മാനം

പൊന്നാനി: ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് പൊന്നാനി സഹകരണ അർബൻ ബാങ്കിന്റെ സ്നേഹസമ്മാനം. ബാങ്കിന്റെ കീഴിലുള്ള റിക്രിയേഷൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കുട്ടികൾക്കുള്ള എൽഇഡി ടിവികളുടെ വിതരണോദ്ഘാടനം ബാങ്ക് ചെയർമാൻ എംവി ശ്രീധരൻ മാസ്റ്റർ നിർവഹിച്ചു. 13 ടെലിവിഷൻ സെറ്റുകളാണ് കൈമാറിയത്. ക്ലബ്ബ് പ്രസിഡണ്ട് സി.ടി.രജിത്കുമാർ അധ്യക്ഷനായി. ജനറൽ മാനേജർ വിജയകുമാർ, അസിസ്റ്റന്റ് ജനറൽ മാനേജർ ഹൈദർ. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ശബരീഷ് കുമാർ, ക്ലബ്ബ് സെക്രട്ടറി രഞ്ജിത്ത് തുടങ്ങിയവർ സംബന്ധിച്ചു.

Share this post

scroll to top