പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

യൂട്യൂബിൽ തരംഗമായി 'ഫസ്റ്റ്ബെൽ': പ്രതിമാസവരുമാനം 15 ലക്ഷം

Jul 27, 2020 at 8:48 am

Follow us on

തിരുവനന്തപുരം: വിക്ടേഴ്‌സ് ചാനലില്‍ ഫസ്റ്റ്ബെൽ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഓൺലൈൻ അധ്യയന പരിപാടി യൂട്യുബിലും തരംഗമാകുന്നു.
1000 ക്ലാസുകൾ പൂർത്തിയാക്കിരിക്കെ ലക്ഷക്കണക്കിന് കുട്ടികൾക്ക് അധ്യയനം നടത്തുന്ന പരിപാടിക്ക് പ്രതിമാസം 15 ലക്ഷം രൂപയാണ് വരുമാനം. കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി 604 ക്ലാസുകൾക്കു പുറമേ പ്രാദേശിക കേബിൾ ശൃംഖലകളിൽ 274 കന്നഡ ക്ലാസുകളും, 163 തമിഴ് ക്ലാസുകളും ഇതുവരെ സംപ്രേഷണം ചെയ്തു. 141 രാജ്യങ്ങളിൽ നിന്നുള്ള കാഴ്ചക്കാരുള്ള ഫസ്റ്റ്ബെല്ലിന് യൂട്യൂബിൽ 15.8 ലക്ഷമാണ് വരിക്കാർ. 141 രാജ്യങ്ങളില്‍ നിന്നുമായി  ഒന്നര മാസത്തില്‍ ഉപയോഗിച്ചത് 442 ടെറാബൈറ്റ് ഡാറ്റയാണ്. ഇതിനു പുറമെ പ്രതിമാസ യുട്യൂബ് (youtube.com/itsvicters) കാഴ്ചകൾ ( വ്യൂസ് )  പതിനഞ്ചുകോടിയലധികമാണ്. ഒരു ദിവസത്തെ ക്ലാസുകള്‍ക്ക് യുട്യൂബില്‍ മാത്രം ശരാശരി 54 ലക്ഷം വ്യൂവര്‍ഷിപ്പുണ്ട്. ഇത് പ്രതിദിനം 5 ലക്ഷം മണിക്കൂര്‍ എന്ന കണക്കിലാണ്. യുട്യൂബ് ചാനല്‍ വരിക്കാരുടെ എണ്ണം 15.8 ലക്ഷമാണ്. പരിമിതമായ പരസ്യം യുട്യൂബില്‍ അനുവദിച്ചിട്ടും പ്രതിമാസം ശരാശരി 15 ലക്ഷം രൂപ പരസ്യവരുമാനവും ലഭിക്കുന്നുണ്ട്. സിലബസിന് പുറമെ കുട്ടികളുടെ മാനസികസമ്മർദ്ദം കുറക്കാനുള്ള പരിപാടികളും തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് കൈറ്റ് വിക്ടേഴ്‌സ്. യോഗ, കായിക വിഷയങ്ങൾ തുടങ്ങി പ്രചോദനാത്മക പരിപാടികൾ ഉൾക്കൊള്ളിച്ചായിരിക്കും അടുത്തമാസം മുതലുള്ള ഫസ്റ്റ്ബെല്ലിന്റെ സംപ്രേക്ഷണം.

\"\"

Follow us on

Related News