തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന കേരള എൻജിനീയറിങ്, ഫർമസി പ്രവേശന പരീക്ഷകൾ (കീം) എഴുതിയ 2 വിദ്യാർഥികൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം തൈക്കാട്, കരമന കേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയ രണ്ടു വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം തൈക്കാട് കേന്ദ്രത്തിൽ പരീക്ഷ എഴുതിയ പൊഴിയൂർ സ്വദേശി, കരമനയിലെ കേന്ദ്രത്തിൽ പരീക്ഷ എഴുതിയ കരകുളം സ്വദേശി എന്നിവർക്കാണ് രോഗം. ഇന്നലെ രാത്രിയാണ് ഇവരുടെ പരിശോധന ഫലം പുറത്തുവന്നത്. കരകുളം സ്വദേശിക്ക് നേരത്തെ രോഗ ലക്ഷങ്ങളുണ്ടായിരുന്നതിനാൽ പ്രത്യേക മുറിയിലാണ് പരീക്ഷ എഴുതിച്ചത്. രണ്ടാമത്തെ വിദ്യാർത്ഥിക്കൊപ്പം ഇടപഴകിയവരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു.

0 Comments