ന്യൂഡൽഹി : കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള രാജീവ് ഗാന്ധി നാഷനൽ ഏവിയേഷൻ യൂണിവേഴ്‌സിറ്റിയിൽ (RGNAU) അപ്രന്റിസ് രീതിയിലുള്ള ബിഎംഎസ് (ബാച്‌ലർ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് ഇൻ ഏവിയേഷൻ സർവീസസ് & എയർ കാർഗോ), പിജി ഡിപ്ലോമ ഇൻ എയർപോർട്ട് ഓപ്പറേഷൻസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂലൈ 29 വരെ ഓൺലൈനായി അപേക്ഷിക്കാം. പ്ലസ്ടു 50 ശതമാനം മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് 3 വർഷം നീളുന്ന ബി.എം.എസ് കോഴ്സിന്അപേക്ഷിക്കാം. 55 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് പിജി ഡിപ്ലോമക്ക് വേണ്ടത്. അഖിലേന്ത്യാ എൻട്രൻസ് ഓഗസ്റ്റ് 16 ന് നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.rgnau.ac.in സന്ദർശിക്കുക.
ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ
തിരുവനന്തപുരം:മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഡിഫാം പാർട്ട് II ഇആർ 2020...