ഓൺലൈൻ പഠനം: രാജ്യത്തെ ഭിന്നശേഷി വിദ്യാർത്ഥികൾ ദുരിതത്തിൽ

ന്യൂഡൽഹി : കോവിഡ് വ്യാപനത്തെത്തുടർന്ന് രാജ്യത്ത് വിദ്യാർത്ഥികളുടെ പഠനങ്ങൾ ഓൺലൈനാക്കിയെങ്കിലും പഠനസഹായമില്ലാതെ ഭിന്നശേഷി വിദ്യാർത്ഥികൾ. ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പഠനസംവിധാനങ്ങൾ ഓൺലൈനായി നൽകുന്നതിന് കാര്യക്ഷമമായ നടപടി ഇല്ലാത്തതാണ് കുട്ടികൾക്ക് വിനയായിരിക്കുന്നത്. ഭിന്നശേഷിവിദ്യാർത്ഥികളുടെ പഠനം സാധാരണകുട്ടികളിൽ നിന്നും വ്യത്യാസമുണ്ട്. ഇവർക്ക് വേണ്ടി മാത്രം പ്രത്യേകം അധ്യാപകരെ നിയമിച്ചാണ് പല സ്കൂളിലും കുട്ടികളെ പഠിപ്പിക്കുന്നത്. കോവിഡ് കാലത്ത് പഠനം ഓൺലൈനാക്കിയതോടെ ഇത്തരം കുട്ടികൾക്ക് പ്രത്യേക പരിഗണന ലഭിക്കാതായി.
ഈ വിഭാഗത്തിലുള്ള അധ്യാപകരെ ഉപയോഗിച്ച് ക്ലാസുകൾ നൽകാനുള്ള നടപടികൾ പ്രയോഗികമാകുന്നില്ല. നിലവിൽ ഭിന്നശേഷി വിദ്യാർത്ഥികളുടെ പഠനം ആശങ്കയിലാണ്.

Share this post

scroll to top