editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പരീക്ഷകൾ പുന:ക്രമീകരിച്ചു, ഹാൾ ടിക്കറ്റ്, തീയതി നീട്ടി: കണ്ണൂർ സർവകലാശാല വാർത്തകൾസൂപ്പര്‍വൈസര്‍ നിയമനം, റിഫ്രഷര്‍ കോഴ്‌സ്, പരീക്ഷകൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾപ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ പ്രിന്‍സിപ്പാള്‍: വിരമിച്ചവര്‍ക്ക് അവസരംപരീക്ഷ മാറ്റി, വിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾകേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയില്‍ സംരംഭകത്വ പരിശീലനംലഹരിമുക്ത കലാലയത്തിനായി അണിനിരക്കാം: സ്കൂൾ വാർത്ത 2023ലെ ലഘുലേഖ പുറത്തിറക്കിശുചിത്വമിഷന്റെ ഭാഗമായി നഗരസഭകളില്‍ 99യുവ പ്രൊഫഷണലുകള്‍ക്ക് അവസരംഹിന്ദുസ്ഥാന്‍ ഓര്‍ഗാനിക് കെമിക്കല്‍ ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്റ് ടെക്‌നീഷ്യന്‍: ഐടിഐ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാംസി-ഡിറ്റില്‍ ഗ്രാഫിക് ഡിസൈനര്‍ /ട്രെയിനി: ഡിസംബര്‍ 2വരെ അപേക്ഷിക്കാം.ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കൂടുതൽ പഠനാവസരം; “സൈറ്റക്” ആരംഭിച്ചു

കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ ‘ഒറ്റക്കല്ല ഒപ്പമുണ്ട്’

Published on : July 11 - 2020 | 10:30 am

തിരുവനന്തപുരം : ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ ഒറ്റപ്പെടുന്ന കുട്ടികൾക്ക് പിന്തുണയും പ്രചോദനവുമായി സംസ്ഥാന സർക്കാറിന്റെ ‘ഒറ്റക്കല്ല ഒപ്പമുണ്ട് ‘പദ്ധതി. കുട്ടികളിലെ മനസിക സമ്മർദ്ദവും ആത്മഹത്യ പ്രവണതയും തടയുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് ‘ഒറ്റക്കല്ല ഒപ്പമുണ്ട്’ എന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പിന് കീഴിലുള്ള മാനസികാരോഗ്യ വകുപ്പും ശിശുവികസന വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്. ക്യാമ്പയിന്റെ ഭാഗമായി
ഓരോ ജില്ലകളിലും സൈക്കോ സോഷ്യൽ സപ്പോർട്ട് ടീമിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ മാനസിക പിന്തുണ ഉറപ്പാക്കുന്നത്.
ജില്ലാ അടിസ്ഥാനത്തിൽ മാനസികാരോഗ്യ പദ്ധതിക്ക് ഹെല്പ്ലൈൻ ഉണ്ടെങ്കിലും സംസ്ഥാന തലത്തിൽ ഏകീകൃതമായി ഈ സേവനം ഉപയോഗിക്കാൻ ദിശ ഹെല്പ്ലൈൻ (1056) തന്നെ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാം.
ഇതുവരെ 68, 814 കുട്ടികൾക്കാണ് മാനസിക സേവനം നൽകിയത്. ഇതിൽ 10, 890 കുട്ടികൾക്ക് കൗൺസിലിംഗും നൽകി. ആശവർക്കർ, അങ്കണവാടി പ്രവർത്തകർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ തയ്യാറാക്കിയ ചോദ്യവലിയുടെ അടിസ്ഥാനത്തിൽ പ്രശനമുള്ളതായി കണ്ടെത്തുന്ന കുട്ടികൾക്ക് ‘ഒറ്റക്കല്ല ഒപ്പമുണ്ട്’ സൈക്കോ സോഷ്യൽ പദ്ധതിയുടെ കീഴിൽ കൗൺസിലിംഗും നൽകിവരുന്നു.

L

0 Comments

Related News