തിരുവനന്തപുരം : ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ ഒറ്റപ്പെടുന്ന കുട്ടികൾക്ക് പിന്തുണയും പ്രചോദനവുമായി സംസ്ഥാന സർക്കാറിന്റെ \’ഒറ്റക്കല്ല ഒപ്പമുണ്ട് \’പദ്ധതി. കുട്ടികളിലെ മനസിക സമ്മർദ്ദവും ആത്മഹത്യ പ്രവണതയും തടയുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യവകുപ്പ് \’ഒറ്റക്കല്ല ഒപ്പമുണ്ട്\’ എന്ന പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആരോഗ്യവകുപ്പിന് കീഴിലുള്ള മാനസികാരോഗ്യ വകുപ്പും ശിശുവികസന വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പിൽ വരുത്തുന്നത്. ക്യാമ്പയിന്റെ ഭാഗമായി
ഓരോ ജില്ലകളിലും സൈക്കോ സോഷ്യൽ സപ്പോർട്ട് ടീമിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ മാനസിക പിന്തുണ ഉറപ്പാക്കുന്നത്.
ജില്ലാ അടിസ്ഥാനത്തിൽ മാനസികാരോഗ്യ പദ്ധതിക്ക് ഹെല്പ്ലൈൻ ഉണ്ടെങ്കിലും സംസ്ഥാന തലത്തിൽ ഏകീകൃതമായി ഈ സേവനം ഉപയോഗിക്കാൻ ദിശ ഹെല്പ്ലൈൻ (1056) തന്നെ വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാം.
ഇതുവരെ 68, 814 കുട്ടികൾക്കാണ് മാനസിക സേവനം നൽകിയത്. ഇതിൽ 10, 890 കുട്ടികൾക്ക് കൗൺസിലിംഗും നൽകി. ആശവർക്കർ, അങ്കണവാടി പ്രവർത്തകർ, മറ്റ് ആരോഗ്യപ്രവർത്തകർ എന്നിവർ തയ്യാറാക്കിയ ചോദ്യവലിയുടെ അടിസ്ഥാനത്തിൽ പ്രശനമുള്ളതായി കണ്ടെത്തുന്ന കുട്ടികൾക്ക് \’ഒറ്റക്കല്ല ഒപ്പമുണ്ട്\’ സൈക്കോ സോഷ്യൽ പദ്ധതിയുടെ കീഴിൽ കൗൺസിലിംഗും നൽകിവരുന്നു.
ഈ മരുന്നുകൾ ഇനി വാങ്ങരുത്: ഗുണനിലവാരമില്ലെന്ന് കണ്ടെത്തി നിരോധിച്ചു
തിരുവനന്തപുരം:സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിലെ ലബോറട്ടറികളിൽ നടത്തിയ...