editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സർവകലാശാലകൾക്കു കീഴിലെ സേവനങ്ങളെല്ലാം ഒറ്റ ക്ലിക്കിൽ ഡൗൺലോഡ് ചെയ്തെടുക്കാം. ഇതിനായി ‘കെ റീപ്’ വരും.എസ്ബിഐയിൽ 5486 ക്ലറിക്കൽ കേഡർ ഒഴിവ്: 17,900 മുതൽ 47,920വരെ ശമ്പളം.സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ കമ്പൈൻഡ് ഗ്രാജ്വേറ്റ് ലെവൽ പരീക്ഷ: അപേക്ഷ 8വരെകുസാറ്റിലെ സ്കൂൾ ഓഫ് ഫോട്ടോണിക്സിൽ സ്പോട്ട് അഡ്മിഷൻ നാളെഫൈബർ റീ ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് കോഴ്സ്KOOL ‘കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം;97.5 ശതമാനം വിജയംസ്കൂളുകൾക്കുള്ള പിഎം ശ്രീ പദ്ധതി; അപേക്ഷകൾ ഒക്ടോബർ ഒന്നുമുതൽ നവംബർ 30വരെയുക്രൈനിലെ വിദ്യാർഥികൾക്കുള്ള തുടർപഠനം: ജോർജിയയിൽ 3 സർവകലാശാലകൾക്കു മാത്രം അനുമതിഎൻജിനീയറിങ് കോളജിൽ ഡിമാൻഡ് കംപ്യൂട്ടർ സയൻസിന്പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം 26, 27 തീയതികളിൽ: ഫലം 26ന് രാവിലെ 9ന്

വിദ്യാർത്ഥികൾക്ക് ടിസി ലഭിക്കുന്നില്ലെന്ന് പരാതി. ഉടൻ നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്

Published on : July 10 - 2020 | 12:18 pm

തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ ഒരു സ്കൂളിൽ നിന്നും മറ്റൊരു സ്കൂളിലേക്ക് മാറുമ്പോൾ നിർബന്ധമായും ടി സി ലഭ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടരുടെ ഉത്തരവ്. കോവിഡ് കാലത്ത് സ്കൂൾ മാറിയ വിദ്യാർത്ഥികൾക്ക് ടി സി നൽകുന്നില്ലെന്ന പരാതിയെ തുടർന്നാണ് നടപടി. കോവിഡ് അടയ്ച്ചുപൂട്ടലിനെ തുടർന്ന് പല കരണങ്ങളാൽ ജില്ലകൾ മാറിപ്പോയി പലഭാഗങ്ങളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ മാറേണ്ട സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇവർക്ക് പഠിച്ച സ്കൂളിൽ നിന്നും ടി സി അനുവദിച്ചുതരുന്നതിൽ കാലതാമസം നേരിടുന്നതായാണ് ആരോപണങ്ങൾ ഉയർന്നത്. നിലവിൽ ‘സമ്പൂർണ്ണ’വഴി കുട്ടിയുടെ വിവരങ്ങളും ടി സി ഉൾപ്പെടെ കൈമാറാമെന്നിരിക്കെ ചില വിദ്യലയങ്ങൾ ഇതിനോട് നിസങ്കത കാണിക്കുകയാണെന്നു പരാതികൾ ഉയർന്നിട്ടുണ്ടായിരുന്നു.
ഈ സാഹചര്യത്തിലാണ് ടി സി ഉടൻ നൽകണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ തന്നെ നേരിട്ട് ഉത്തരവിറക്കിയിരിക്കുന്നത് . ടിസി നൽകാത്ത പക്ഷം ആധ്യാപകർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

0 Comments

Related News