പ്രധാന വാർത്തകൾ
ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങി

എസ്എസ്‌എൽസി പുനർ മൂല്യനിർണ്ണയം: അവസാന തിയതി ഇന്ന്

Jul 7, 2020 at 4:45 am

Follow us on

തിരുവനന്തപുരം: എസ്എസ്‌എൽസി പുനർ മൂല്യനിർണ്ണയത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. പുനർ മൂല്യനിർണ്ണയത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന സമയം ഇന്ന് വൈകിട്ട് 5വരെയാണ്. അതേസമയം ട്രിപ്പിൾ ലോക്‌ഡൗൺ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ അപേക്ഷ പ്രിന്റ് ഔട്ടും തുകയും കുട്ടികളുടെ കയ്യിൽ നിന്ന് അതത് സ്കൂളുകളിലെ പ്രധാനാധ്യാപകൻ വാങ്ങിയാൽ മതിയാകും.
കുട്ടികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സഹായം ബന്ധപ്പെട്ട സ്കൂൾ വഴി നൽകാം. തിരുവനന്തപുരം, പൊന്നാനി എന്നിവിടങ്ങളിലാണ് ട്രിപ്പിൾ ലോക്‌ഡൗൺ പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിൽ അപേക്ഷകൾ നൽകാൻ ഇനിയും വിദ്യാർത്ഥികൾ ഉള്ളതിനാൽ അധ്യാപകർ മുൻകൈ എടുക്കണമെന്നും നിർദേശമുണ്ട്.
പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് യഥാക്രമം 400, 500, 200 രൂപയാണ് ഫീസ്. ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പി ജൂലായ് 30നകം വിതരണം ചെയ്യും. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന 6എന്നിവയുടെ ഫലം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ ജൂലൈ 22നകം പ്രസിദ്ധീകരിക്കും.

\"\"

Follow us on

Related News