തിരുവനന്തപുരം: എസ്എസ്‌എൽസി പുനർ മൂല്യനിർണ്ണയത്തിന് ഓൺലൈനായി അപേക്ഷിക്കാനുള്ള തീയതി നീട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. പുനർ മൂല്യനിർണ്ണയത്തിനുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുള്ള അവസാന സമയം ഇന്ന് വൈകിട്ട് 5വരെയാണ്. അതേസമയം ട്രിപ്പിൾ ലോക്‌ഡൗൺ പ്രഖ്യാപിച്ച സ്ഥലങ്ങളിൽ അപേക്ഷ പ്രിന്റ് ഔട്ടും തുകയും കുട്ടികളുടെ കയ്യിൽ നിന്ന് അതത് സ്കൂളുകളിലെ പ്രധാനാധ്യാപകൻ വാങ്ങിയാൽ മതിയാകും.
കുട്ടികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള സഹായം ബന്ധപ്പെട്ട സ്കൂൾ വഴി നൽകാം. തിരുവനന്തപുരം, പൊന്നാനി എന്നിവിടങ്ങളിലാണ് ട്രിപ്പിൾ ലോക്‌ഡൗൺ പ്രഖ്യാപിച്ചത്. ഈ പ്രദേശങ്ങളിൽ അപേക്ഷകൾ നൽകാൻ ഇനിയും വിദ്യാർത്ഥികൾ ഉള്ളതിനാൽ അധ്യാപകർ മുൻകൈ എടുക്കണമെന്നും നിർദേശമുണ്ട്.
പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് യഥാക്രമം 400, 500, 200 രൂപയാണ് ഫീസ്. ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പി ജൂലായ് 30നകം വിതരണം ചെയ്യും. പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന 6എന്നിവയുടെ ഫലം പരീക്ഷാഭവന്റെ വെബ്സൈറ്റിൽ ജൂലൈ 22നകം പ്രസിദ്ധീകരിക്കും.

0 Comments