തിരുവനന്തപുരം: ഈ വർഷത്തെ ഹയർ സെക്കൻഡറി പരീക്ഷാഫലം ഉടൻ ഉണ്ടാകുമെന്ന് വിദ്യാഭ്യാസ വകുപ്പ്. ഫലപ്രഖ്യാനവുമായി ബന്ധപ്പെട്ട് ഇന്നലെ ചേരാനിരുന്ന ബോർഡ് യോഗം തിരുവനന്തപുരത്തെ ട്രിപ്പിൾ ലോക്ഡൗണിനെ തുടർന്ന് മാറ്റിവച്ചിരുന്നു. എന്നാൽ തിരുവനന്തപുരം കോർപറേഷന് പുറത്ത് ബോർഡ് യോഗം ചേരുന്ന കാര്യം പരിഗണനയിൽ ഉണ്ട്. ലോക് ഡൗൺ നീളുന്ന സാഹചര്യം ഉണ്ടായാൽ ഇത്തരത്തിൽ തിരുവനന്തപുരം നഗരപരിധിക്ക് പുറത്ത് യോഗം ചേർന്ന് ഫലപ്രഖ്യാപന തിയതി തീരുമാനിക്കും. ഹയർ സെക്കൻഡറി പരീക്ഷയുടെ ഫലപ്രഖ്യാപനം ഈ മാസം 10നകം നടത്താനാണ് തീരുമാനിച്ചിരുന്നത്.

0 Comments