editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്ലസ് ടു, ബിരുദം കഴിഞ്ഞവർക്ക് ഏവിയേഷൻ കോഴ്സുകൾ: ഇപ്പോൾ അപേക്ഷിക്കാംസംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം 20 മുതല്‍ 22 വരെ കോട്ടയത്ത്ഇനി ബോർഡിലെഴുതി മെനക്കെടേണ്ട, ലാപ്ടോപ്പിൽ ടൈപ്പ് ചെയ്താൽ ബോർഡിൽ അക്ഷരങ്ങൾ തെളിയും: കൈറ്റ് ബോർഡ് വന്നുകംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചുഒരു അജണ്ടയുമായി കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗം ഒക്ടോബര്‍ 11ന്പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ: ഓൺലൈൻ രജിസ്‌ട്രേഷൻ നാളെമുതൽതൃശൂര്‍ മൃഗശാലയില്‍ ജോലി ഒഴിവുകള്‍ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിപരിചമുള്ളവര്‍ക്ക് നിര്‍ദിഷ്ട യോഗ്യതകളില്ലെങ്കിലും നിയമനം നേടാംഇന്നത്തെ പരിപാടികൾ മാറ്റി: സ്കൂളുകളിൽ എത്തേണ്ടതില്ലസീറ്റൊഴിവ്, റിഫ്രഷർ കോഴ്സ്, പരീക്ഷകൾ മാറ്റി, പ്രഫസർ നിയമനം: കണ്ണൂർ സർവകലാശാല വാർത്തകൾ

മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കുള്ള പ്രതിഭാതീരം പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കും

Published on : June 21 - 2020 | 5:23 pm

ആലപ്പുഴ : കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കായി ആരംഭിച്ചിട്ടുള്ള ഓൺലൈൻ പഠന പദ്ധതിയുടെ രണ്ടാംഘട്ടമെന്ന നിലയിൽ തീരദേശ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രതിഭാതീരം പദ്ധതി സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ പറഞ്ഞു. കെഎസ്എഫ്ഇ സഹായത്തോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള മത്സ്യഫെഡ് ഓൺലൈൻ പഠന കേന്ദ്രങ്ങൾ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്എഫ്ഇ സഹായത്തോടെയാണ് പ്രതിഭാതീരം പദ്ധതിയും നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. തീരദേശ മേഖലയിലെ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസ ഉന്നമനമാണ് മത്സ്യഫെഡ് ലക്ഷ്യമിടുന്നത്. ഇതിനായി വിവിധ പദ്ധതികളാണ് മത്സ്യഫെഡ് ആവിഷ്കരിച്ചിരിക്കുന്നതെന്നും മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുകയാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലമായതിനാൽ തന്നെ രാജ്യത്തെ വിഭ്യാഭ്യാസ മേഖലയെയും കുട്ടികളുടെ പഠനവും അനിശ്ചിതത്വത്തിലാവും എന്ന സാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളം ഇതിനെ അതിജീവിക്കാൻ വേണ്ടി ആവിഷ്കരിച്ച ഓൺലൈൻ പഠന പദ്ധതികൾ വൻവിജയമാണെന്നും കുട്ടികൾക്ക് ഉപകാരപ്രദമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പായൽകുളങ്ങര എവർഷൈൻ വായനശാല, പുറക്കാട് തരംഗം വായനശാല, വലിയഴീക്കൽ സമീക്ഷ സാംസ്കാരിക വേദി, വലിയഴീക്കൽ ശ്രീമുരുക, വലിയഴീക്കൽ തണൽ ഗ്രന്ഥശാല,

കള്ളിക്കാട് മത്സ്യത്തൊഴിലാളി സഹകരണ സംഘം ഹാൾ, പതിയാങ്കര മത്സ്യത്തൊഴിലാളി സഹകരണ സംഘം ഹാൾ, പതിയാങ്കര – പല്ലന മത്സ്യത്തൊഴിലാളി സഹകരണ സംഘം ഹാൾ എന്നിവിടങ്ങളിലാണ് പുതുതായി ഓൺലൈൻ പഠന കേന്ദ്രങ്ങൾ ആരംഭിച്ചത്. മത്സ്യഫെഡ് ജില്ലാ ഡെപ്യുട്ടി മാനേജർ കെ സജീവൻ, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ ദേവി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബബിതാ ജയൻ, ഏ ആർ കണ്ണൻ, കള്ളിക്കാട് മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് എസ് ബിനു, പതിയാങ്കര മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് കെ തമ്പി, പതിയാങ്കര – പല്ലന മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് ചെല്ലപ്പൻ, തറയിൽക്കടവ് മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് സുനിൽ, മത്സ്യഫെഡ് പ്രോജക്റ്റ് ഓഫീസർമാരായ നീതു, ഷാന തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു സംസാരിച്ചു.

0 Comments

Related News