പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

കെ ടെറ്റ് – അസല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂണ്‍ 22 മുതല്‍ ആരംഭിക്കും

Jun 19, 2020 at 4:58 pm

Follow us on

കൊല്ലം : പരീക്ഷ ഭവന്‍ 2020 ഫെബ്രുവരി മാസം നടത്തിയ കെ ടെറ്റ് പരീക്ഷയില്‍ കൊല്ലം വിദ്യഭ്യാസ ജില്ലയുടെ പരിധിയിലുള്ള സെന്ററുകളില്‍ പരീക്ഷ എഴുതി വിജയിച്ചവരുടെ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ പരിശോധന ജൂണ്‍ 22 മുതല്‍ 26 വരെ രാവിലെ 10.30 മുതല്‍ വൈകിട്ട് നാലുവരെ ചിന്നക്കട ക്രേവന്‍ എല്‍ എം എസ് എച്ച് എസില്‍ നടക്കും.
ജൂണ്‍ 22 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ കാറ്റഗറി ഒന്നും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ വൈകിട്ട് നാലുവരെ കാറ്റഗറി നാലിലുമുള്ളവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയാണ് നടക്കുക.
ജൂണ്‍ 23 ന് – കാറ്റഗറി രണ്ട് – രാവിലെ 10 മുതല്‍ ഒന്നുവരെ രജിസ്റ്റര്‍ നമ്പര്‍ 619456 മുതല്‍ 619762 വരെയും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലുവരെ രജിസ്റ്റര്‍ നമ്പര്‍ 619763 മുതല്‍ 620094 വരെ.
ജൂണ്‍ 24 ന് കാറ്റഗറി രണ്ട് – രാവിലെ 10 മുതല്‍ ഒന്നുവരെ രജിസ്റ്റര്‍ നമ്പര്‍ 620095 മുതല്‍ 620449 വരെയും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലുവരെ രജിസ്റ്റര്‍ നമ്പര്‍ 620454 മുതല്‍ 620852 വരെ.
ജൂണ്‍ 25 ന് കാറ്റഗറി മൂന്ന് – രാവിലെ 10 മുതല്‍ ഒന്നുവരെ രജിസ്റ്റര്‍ നമ്പര്‍ 727243 മുതല്‍ 727838 വരെയും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലുവരെ രജിസ്റ്റര്‍ നമ്പര്‍ 727839 മുതല്‍ 728270 വരെ.
ജൂണ്‍ 26 ന് – കാറ്റഗറി മൂന്ന് – രാവിലെ 10 മുതല്‍ ഒന്നുവരെ രജിസ്റ്റര്‍ നമ്പര്‍ 728273 മുതല്‍ 728699 വരെയും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലുവരെ രജിസ്റ്റര്‍ നമ്പര്‍ 728700 മുതല്‍ 729235 വരെയുള്ളവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയാണ് നടക്കുക.
പരിശോധന വേളയില്‍ ഹാള്‍ടിക്കറ്റ്, യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുകളും ഹാജരാക്കണം. മാര്‍ക്ക്, യോഗ്യത-ല്‍ ഇളവുള്ള പരീക്ഷാര്‍ഥികള്‍ അത് തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളും ഹാജരാക്കണം.
2019 നവംബര്‍ വരെയുള്ള വര്‍ഷങ്ങളില്‍ കെ ടെറ്റ് വിജയിച്ച് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയതും സര്‍ട്ടിഫിക്കറ്റ് ഇതുവരെയും കൈപ്പറ്റാത്ത പരീക്ഷാര്‍ഥികള്‍ ജൂണ്‍ 22 ന് രാവിലെ 10 ന് ചിന്നക്കട ക്രേവന്‍ എല്‍ എം എസ് എച്ച് എസില്‍ ഹാള്‍ടിക്കറ്റുമായി നേരിട്ടെത്തി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം.
കോവിഡ് 19 പശ്ചാത്തലമുള്ളവരും ക്വാറന്റയിനിലുള്ളവരും പനിയുള്ളവരും പങ്കെടുക്കേണ്ടതില്ല. അവര്‍ക്ക് പിന്നീട് അവസരം നല്‍കും. സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് എത്തുന്നവര്‍ കര്‍ശനമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

Follow us on

Related News