തിരുവനന്തപുരം : സാങ്കേതിക സർവകലാശാലകളുടെ കീഴിലുള്ള 21 കോളജുകളിലായി 27 ബിടെക്, 13 എംടെക് കോഴ്സുകൾ ഈ അധ്യയനവർഷം ആരംഭിക്കാൻ സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. മൂന്ന് ഗവ.കോളജുകൾ, രണ്ട് എയ്ഡഡ് കോളജുകൾ, മൂന്നു സർക്കാർ സ്വാശ്രയ കോളേജുകൾ, 13 സ്വാശ്രയ കോളജുകൾ എന്നിവയ്ക്കാണ് പുതിയ കോഴ്സുകൾ. എഐസിടിഇയുടെയും സർക്കാരിൻറെയും അന്തിമാനുമതി വിധേയമായിട്ടായിരിക്കും തുടർ നടപടി. തിരുവനന്തപുരം ഗവ. എഞ്ചിനീയറിംഗ് കോളജിൽ ബിടെക് കമ്പ്യൂട്ടർ സയൻസിന് 60 സീറ്റുകൂടി അനുവദിക്കും. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, പവർ ഇലക്ട്രോണിക്സ് എന്നിവയിൽ എംടെക് കോഴ്സുകൾക്ക് 18 സീറ്റ് വീതവും അനുവദിച്ചു. തൃശ്ശൂർ ഗവ എഞ്ചിനീയറിംഗ് കോളജിൽ 18 സീറ്റ് വീതമുള്ള 5 എംടെക് പ്രോഗ്രാമുകൾക്ക് അനുമതി നൽകി. ഇൻഡസ്ട്രിയൽ എൻജിനീയറിങ്, വിഎൽഎസ്ഐ, ഇൻസ്ട്രുമെന്റഷൻ, ഹെൽത്ത് സേഫ്റ്റി, ജിയോ ടെക്നിക്കൽ എന്നിവയാണ് കോഴ്സുകൾ. പാലക്കാട് ശ്രീകൃഷ്ണപുരം ഗവ. എൻജിനീയറിങ് കോളജിൽ 60 സീറ്റോടെ ബിടെക് സിവിൽ എഞ്ചിനീയറിങിനും 18 സീറ്റ് വീതമുള്ള എംടെക് റോബോട്ടിക്സ്, ഐ ഒ ടി എന്നിവയ്ക്കും അനുമതി നൽകി. എയ്ഡഡ് മേഖലയിൽ കൊല്ലം ടികെഎമ്മിൽ ബിടെക് കമ്പ്യൂട്ടർ സയൻസ് മെക്കാനിക്കൽ എൻജിനീയറിങ് എന്നിവയ്ക്ക് 60 സീറ്റും 18 സീറ്റ് കൂടി ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ എംടെക്കും അനുവദിച്ചു. കോതമംഗലം അത്തനേഷ്യയിൽ ബിടെക് റോബോട്ടിക്സ്, ഡേറ്റ സയൻസ് എന്നിവയിൽ 60 സീറ്റ് വീതം നൽകി .ഐ എച്ച് ആർ ഡി യുടെ തൃക്കാക്കര മോഡൽ എൻജി.കോളജിൽ 60 സീറ്റോടെ ബിടെക് മെക്കാനിക്കൽ എന്ജിനീറിങ് അനുവദിച്ചു. തിരുവനന്തപുരം പാപ്പനംകോട് എസ് സി ടി കോളജിൽ ബിടെക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ 60 സീറ്റ് ലഭിച്ചു. കേപ്പിന്റെ തലശ്ശേരി കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ 60 സീറ്റോടെ എം ബി എ അനുവദിച്ചു.
കേരള മീഡിയ അക്കാദമിയുടെ വീഡിയോ എഡിറ്റിങ് കോഴ്സ്
തിരുവനന്തപുരം:സർക്കാർ സ്വയംഭരണ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ കൊച്ചി...