പ്രധാന വാർത്തകൾ
ഇന്ന് സ്കൂൾ അസംബ്ലികളിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പ്രത്യേക ക്ലാസ്ബിരുദ കോഴ്സിലെ മൂന്നാം സെമസർ വിദ്യാർഥികൾക്ക് കോളജ് മാറാം: അപേക്ഷ സമയം നീട്ടിഒന്നാംവർഷ ബിരുദ വിദ്യാർത്ഥികളെ വരവേൽക്കാൻ ജൂലൈ ഒന്നിന് വിജ്ഞാനോത്സവംസൂംബ ഡാൻസുമായി സർക്കാർ മുന്നോട്ടെന്ന് മന്ത്രി വി.ശിവൻകുട്ടി: കായിക വിദ്യാഭ്യാസം നിർബന്ധംപ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റ് അപേക്ഷ ഇന്നുമുതൽസിബിഎസ്ഇ ദേശീയ അധ്യാപക അവാർഡ്: അപേക്ഷ ജൂലൈ 6വരെനാളെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ്: ഞായറാഴ്ചയോടെ മഴ കുറയുംഇന്ന് 10ജില്ലകളിൽ അവധി: ഹയർ സെക്കന്ററി പരീക്ഷകൾക്ക് മാറ്റമില്ലഅഫ്സൽ- ഉൽ- ഉലമ (പ്രിലിമിനറി) പ്രവേശനം: ആദ്യ അലോട്ട്മെന്റ്വിദ്യാര്‍ഥികളുടെ യാത്ര ചാർജ് വർധിപ്പിക്കുമോ?: ജൂലൈ 8ന് ബസ് സമരം

മറവഞ്ചേരി ഹിൽടോപ്പ് പബ്ലിക് സ്കൂളിൽ വായനാമഹോത്സവം: നാളെ കെ.പി.രാമനുണ്ണി

Jun 18, 2020 at 5:18 pm

Follow us on

മലപ്പുറം : കോവിഡ് വ്യാപന സാഹചര്യത്തിലും വായനാദിനം വായനാമഹോത്സവമാക്കി മറവഞ്ചേരി ഹിൽടോപ്പ് പബ്ലിക് സ്കൂൾ.
പത്തു ദിവസങ്ങളിലായി  വിപുലമായ രീതിയിലാണ് സ്കൂൾ വായനാമഹോത്സവം സംഘടിപ്പിക്കുന്നത്. കുട്ടികളിൽ വായനശീലം വർദ്ധിപ്പിക്കുന്നതിനായി വീടുകളിലേക്ക് പുസ്തകം എത്തിക്കുന്ന പ്രത്യേക പദ്ധതിയാണ് ആദ്യം സ്കൂൾ നടപ്പാക്കിയത് . 


വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക്
ആശംസകൾ നേർന്നുകൊണ്ട്  എഴുത്തുകാരായ ആലങ്കോട് ലീലാകൃഷ്ണൻ, കെ.വി. നദീർ, നൂറാ വരിക്കോടൻ, എ൦.എ. സുഹൈൽ, സോബിൻ മഴവീട്, റഹ്മാൻ കിടങ്ങയറ,രാജൻ കരുവാരക്കുണ്ട്, ഗിരീഷ് മൂഴിപ്പാടം, സത്യൻ കല്ലുരുട്ടി, വാസു അരീക്കോട് എന്നിവർ ഓൺലൈനിൽ കുട്ടികളോട് സംവദിച്ചു.
വായനാദിനമായ നാളെ പ്രശസ്ത സാഹിത്യകാരൻ കെ.പി. രാമനുണ്ണി കുട്ടികളുമായി സംവദിക്കും.
സ്കൂളിലെ മുഴുവൻ വിദ്യാർഥികളേയു൦ ഉൾപ്പെടുത്തിക്കൊണ്ട് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു കഴിഞ്ഞു. വ്യത്യസ്ത വിഭാഗങ്ങളിലായി പുസ്തക വായന, കവിതാലാപനം, കഥാ രചന, കവിതാരചന തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. മലയാളം അധ്യാപിക എം പി  ശ്യാമിനി, ചന്ദ്രിക സി, സലീന കെ, മൊയ്തൂട്ടി  കെ  എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

\"\"

Follow us on

Related News