മലപ്പുറം : കോവിഡ് വ്യാപന സാഹചര്യത്തിലും വായനാദിനം വായനാമഹോത്സവമാക്കി മറവഞ്ചേരി ഹിൽടോപ്പ് പബ്ലിക് സ്കൂൾ.
പത്തു ദിവസങ്ങളിലായി വിപുലമായ രീതിയിലാണ് സ്കൂൾ വായനാമഹോത്സവം സംഘടിപ്പിക്കുന്നത്. കുട്ടികളിൽ വായനശീലം വർദ്ധിപ്പിക്കുന്നതിനായി വീടുകളിലേക്ക് പുസ്തകം എത്തിക്കുന്ന പ്രത്യേക പദ്ധതിയാണ് ആദ്യം സ്കൂൾ നടപ്പാക്കിയത് .
വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക്
ആശംസകൾ നേർന്നുകൊണ്ട് എഴുത്തുകാരായ ആലങ്കോട് ലീലാകൃഷ്ണൻ, കെ.വി. നദീർ, നൂറാ വരിക്കോടൻ, എ൦.എ. സുഹൈൽ, സോബിൻ മഴവീട്, റഹ്മാൻ കിടങ്ങയറ,രാജൻ കരുവാരക്കുണ്ട്, ഗിരീഷ് മൂഴിപ്പാടം, സത്യൻ കല്ലുരുട്ടി, വാസു അരീക്കോട് എന്നിവർ ഓൺലൈനിൽ കുട്ടികളോട് സംവദിച്ചു.
വായനാദിനമായ നാളെ പ്രശസ്ത സാഹിത്യകാരൻ കെ.പി. രാമനുണ്ണി കുട്ടികളുമായി സംവദിക്കും.
സ്കൂളിലെ മുഴുവൻ വിദ്യാർഥികളേയു൦ ഉൾപ്പെടുത്തിക്കൊണ്ട് വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു കഴിഞ്ഞു. വ്യത്യസ്ത വിഭാഗങ്ങളിലായി പുസ്തക വായന, കവിതാലാപനം, കഥാ രചന, കവിതാരചന തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചത്. മലയാളം അധ്യാപിക എം പി ശ്യാമിനി, ചന്ദ്രിക സി, സലീന കെ, മൊയ്തൂട്ടി കെ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.