editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം 20 മുതല്‍ 22 വരെ കോട്ടയത്ത്ഇനി ബോർഡിലെഴുതി മെനക്കെടേണ്ട, ലാപ്ടോപ്പിൽ ടൈപ്പ് ചെയ്താൽ ബോർഡിൽ അക്ഷരങ്ങൾ തെളിയും: കൈറ്റ് ബോർഡ് വന്നുകംബൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചുഒരു അജണ്ടയുമായി കേരള യൂണിവേഴ്സിറ്റി സെനറ്റ് യോഗം ഒക്ടോബര്‍ 11ന്പോളിടെക്‌നിക് സ്‌പോട്ട് അഡ്മിഷൻ: ഓൺലൈൻ രജിസ്‌ട്രേഷൻ നാളെമുതൽതൃശൂര്‍ മൃഗശാലയില്‍ ജോലി ഒഴിവുകള്‍ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിപരിചമുള്ളവര്‍ക്ക് നിര്‍ദിഷ്ട യോഗ്യതകളില്ലെങ്കിലും നിയമനം നേടാംഇന്നത്തെ പരിപാടികൾ മാറ്റി: സ്കൂളുകളിൽ എത്തേണ്ടതില്ലസീറ്റൊഴിവ്, റിഫ്രഷർ കോഴ്സ്, പരീക്ഷകൾ മാറ്റി, പ്രഫസർ നിയമനം: കണ്ണൂർ സർവകലാശാല വാർത്തകൾതുഞ്ചൻപറമ്പിൽ വിദ്യാരംഭം കാലോത്സവത്തിന് തിരിതെളിഞ്ഞു: വിജയദശമി ദിനത്തിൽ പുലർച്ചെ 5മുതൽ എഴുത്തിനിരുത്തൽ

പുതിയ അധ്യയന വർഷത്തിന് ഇന്ന് തുടക്കം: ഫസ്റ്റ് ബെൽ അല്പസമയത്തിനകം

Published on : June 01 - 2020 | 8:21 am

തിരുവനന്തപുരം: പുതിയ സാഹചര്യത്തിൽ ഇന്ന് പുതിയ അധ്യയന വർഷത്തിന് തുടക്കം. ‘ഫസ്റ്റ് ബെൽ’ എന്ന് പേരിട്ട പുതിയ പഠന രീതിക്ക് കേരളത്തിലെ വിദ്യാർത്ഥികൾ ഇന്ന് തുടക്കം കുറിക്കുകയാണ്. കൈറ്റ് സിഇഒ കെ.അൻവർ സാദത്തിന്റെ നേതൃത്വത്തിലുള്ള സംഘം എല്ലാ ക്രമീകരണങ്ങളും വിലയിരുത്തി. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ അല്പസമയത്തിനകം ക്ലാസുകൾ ആരംഭിക്കും.
പ്ലസ് ടു വിഭാഗം ക്ലാസോടെയാണ് പുതിയ പഠനരീതിക്ക് തുടക്കം കുറിക്കുന്നത്. പ്ലസ് ടു ക്ലാസുകൾ രാവിലെ 8.30 മുതൽ 10.30 വരെയാണ് നടക്കുക. രാവിലെ 08.30 ന് ഇംഗ്ലീഷും 09.00 ന് ജിയോഗ്രഫിയും 09.30 ന് മാത്തമാറ്റിക്സും 10.00 ന് കെമിസ്ട്രിയും നടക്കും. തുടർന്ന് 10.30 ന് ഒന്നാം ക്ലാസിലെ പഠനം ആരംഭിക്കും. ഒന്നാം ക്ലാസിന് 30 മിനുട്ട് പൊതുവിഷയവും ആയിരിക്കും. തുടർന്ന് 11 മണിക്ക് പത്താം തരത്തിലെ ക്ലാസ് ആരംഭിക്കും. പത്താം ക്ലാസിന് 11 മണിക്ക് ഭൗതികശാസ്ത്രവും 11.30 ന് ഗണിതശാസ്ത്രവും 12.00 മണിയ്ക്ക് ജീവശാസ്ത്രവും ക്ലാസുകളാണ് സംപ്രേഷണം ചെയ്യുക.

https://www.facebook.com/273642039942942/posts/590319474941862/


പ്രൈമറി വിഭാഗത്തില്‍ രണ്ടാം ക്ലാസിന് 12.30 ന് പൊതുവിഷയവും മൂന്നാം ക്ലാസിന് 01.00 മണിയ്ക്ക് മലയാളവും നാലാം ക്ലാസിന് 01.30-ന് ഇംഗ്ലീഷും സംപ്രേഷണം ചെയ്യും. അ‍ഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്കായി മലയാളം ഉച്ചയ്ക്ക് യഥാക്രമം 02.00, 02.30, 03.00 മണിയ്ക്ക് സംപ്രേഷണം ചെയ്യും. എട്ടാം ക്ലാസിന് വൈകിട്ട് 03.30-ന് ഗണിതശാസ്ത്രവും 04.00 മണിയ്ക്ക് രസതന്ത്രവും ഒമ്പതാം ക്ലാസിന് 04.30-ന് ഇംഗ്ലീഷും, 05.00 മണിയ്ക്ക് ഗണിതശാസ്ത്രവും സംപ്രേഷണം ചെയ്യും.
പന്ത്രണ്ടാം ക്ലാസിലുള്ള നാലു വിഷയങ്ങളും രാത്രി 07.00 മുതലും പത്താം ക്ലാസിനുള്ള മൂന്ന് വിഷയങ്ങളും വൈകുന്നേരം 05.30 മുതലും നാളെ ഇതേ ക്രമത്തില്‍ പുനഃസംപ്രേഷണവും ഉണ്ടാകും. മറ്റു വിഷയങ്ങളുടെ പുനഃസംപ്രേഷണം ശനിയാഴ്ചയായിരിക്കും. ഓരോ വിഷയത്തിനും അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ക്ലാസുകളാണ് വിക്ടേഴ്‌സ് സംപ്രേഷണം ചെയ്യുന്നത്. കേബിൾ നെറ്റ് വാർക്കുകൾക്ക് പുറമെ വിവിധ ഡിടിഎച്ചുകളിലും കൈറ്റ് വെബ്സൈറ്റ്, ഫേസ്ബുക്, യൂട്യൂബ് എന്നിവയിലും ക്ലാസുകൾ കാണാം.

0 Comments

Related News