മലപ്പുറം: ജൂൺ ഒന്നുമുതൽ ഓൺലൈൻ സംവിധാനത്തിലൂടെ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ വൈദ്യുതിയും ഇന്റർനെറ്റും ഇല്ലാത്ത ആദിവാസി മേഖലകളിൽ പഠനം പ്രതിസന്ധിയിലാകും. മലപ്പുറം ജില്ലയിലേത് അടക്കമുള്ള ആദിവാസി ഊരുകളിൽ പലയിടത്തും മൊബൈൽ സിഗ്നൽ പോലും ലഭിക്കാത്ത അവസ്ഥയുണ്ട്. മലപ്പുറം മുണ്ടേരി വനമേഖലയിലെ ഇരുട്ടുകുത്തി, തരിപ്പപൊട്ടി, തണ്ടൻകല്ല്, വാണിയമ്പുഴ, കുമ്പളപ്പാറ തുടങ്ങിയ കോളനികൾ ഓൺലൈൻ പഠനം നിലവിലെ സാഹചര്യത്തിൽ സാധ്യമാകില്ല. കഴിഞ്ഞ പ്രളയത്തിൽ തകർന്ന വൈദ്യതി ലൈനുകൾ ഇപ്പോഴും പലയിടത്തും പുനസ്ഥാപിച്ചിട്ടില്ല. വീടുകൾ തകർന്നതിനാൽ പലരും ഷേഡുകളിലാണ് കഴിയുന്നത്. ഇത്തരത്തിൽ ഒറ്റപ്പെട്ട ആദിവാസി മേഖലകളിൽ ഓൺലൈൻ പഠനം വെല്ലുവിളിയാകും.
ഓൺലൈൻ അധ്യയനം: ആദിവാസി മേഖലകളിൽ പ്രതിസന്ധി
Published on : May 29 - 2020 | 8:07 pm

Related News
Related News
ചെയിൻ സർവെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
JOIN OUR WHATS APP GROUP...
കെ-ടെറ്റ് പരീക്ഷ: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
JOIN OUR WHATS APP GROUP...
ടൂറിസം വകുപ്പിന് കീഴിൽ പബ്ലിക്ക് റിലേഷൻസ് ആൻഡ് ടൂറിസം കോഴ്സ്: ജൂൺ 4 വരെ അപേക്ഷിക്കാം
JOIN OUR WHATS APP GROUP...
ഡ്രൈവർമാർക്കായി ത്രിദിന പരിശീലനം: മെയ് 25 മുതൽ 27 വരെ
JOIN OUR WHATS APP GROUP...
0 Comments