സ്കൂളുകളിൽ ബാക്കിയുള്ള അരി ഉടൻ വിതരണം ചെയ്യണം

തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ നീക്കിയിരിപ്പുള്ള അരി ഉടൻ വിതരണം ചെയ്യണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. അരി കമ്യൂണിറ്റി കിച്ചണുകളിലേക്കോ കുട്ടികൾക്കോ വിതരണം ചെയ്യണം. കോവിഡ് രോഗ ഭീതിയുടെ പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾ വേഗം അടച്ചതിനെ തുടർന്ന് ഭൂരിഭാഗം സ്കൂളുകളിലും ഉച്ചഭക്ഷണത്തിനുള്ള അരി ബാക്കിയുണ്ട്. സ്കൂളുകൾ അടച്ച സമയത്ത് ഇത് വിതരണം ചെയ്യാൻ നിർദേശിച്ചിരുന്നെങ്കിലും ലോക്‌ ഡൗൺ പ്രഖ്യാപിച്ചതോടെ വിതരണം ചെയ്യാൻ കഴിഞ്ഞില്ല. ഈ അരിയാണ് ഉടൻ വിതരണം ചെയ്യാൻ നിർദേശിച്ചിട്ടുള്ളത്. അരി മുഴുവൻ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്കോ സമൂഹ അടുക്കളയിലേക്കോ നൽകണം.

Share this post

scroll to top