പ്രധാന വാർത്തകൾ
കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഈ വർഷത്തെ വാ​ർ​ഷി​ക പ​രീ​ക്ഷാ ക​ല​ണ്ട​ർ5ലെ പ്ലസ്ടു ഹിന്ദി പരീക്ഷാ സമയത്തിൽ മാറ്റംകെടെറ്റ്: അപേക്ഷിക്കാനുള്ള സമയപരിധി 7ന് അവസാനിക്കുംപുതിയ വർഷം മുതൽ സ്‌കൂളുകളിൽ പരിഷ്‌ക്കാരം: വേനലവധി മാറ്റുമോ?മദർ തെരേസ സ്കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയപരിധി 9 ന് അവസാനിക്കുംപ്രതിമാസം 10,000 രൂപ വീതം 3 വർഷം ധനസഹായം: CM സ്കോളർഷിപ്പ് ആരംഭിച്ചുഉജ്ജ്വല ബാല്യം പുരസ്‌കാര വിതരണം ജനുവരി 2ന്നഴ്സറി അധ്യാപകർ, ആയ, ലൈബ്രേറിയന്‍ വിഭാഗക്കാരെ പാർട്ട് ടൈം ജീവനക്കാരായി സ്ഥിരപ്പെടുത്താൻ തീരുമാനംനാളെ 7 ജില്ലകളിൽ പൊതുഅവധി: 11നും 7 ജില്ലകളിൽ അവധിസിവില്‍ സര്‍വീസസ് (മെയിന്‍) 2025: അഭിമുഖം ഡിസംബർ 19വരെ

വിദ്യാലയമേ എന്നിനി നിന്നുടെ മുറ്റത്തെത്താനാകും? കുട്ടികൾക്കായി അധ്യാപകരുടെ സംഗീത ആൽബം

May 6, 2020 at 10:21 am

Follow us on

കോഴിക്കോട്: കൊറോണ ഭീതിയിൽ വീട്ടിൽ ഇരിക്കുന്ന വിദ്യാർത്ഥികളുടെ ആശങ്കങ്ങൾ കോർത്തിണക്കി ഒരുകൂട്ടം അധ്യാപകർ ഒരുക്കിയ സംഗീത ആൽബമാണ് \’ശലഭങ്ങളായ് വരും\’.
\”വിദ്യാലയമേ എന്നിനി നിന്നുടെ മുറ്റത്തെത്താനാകും?…എന്ന് തുടങ്ങുന്ന വീഡിയോ ആൽബം വിദ്യാലയ ഓർമകളിൽ ആശങ്കകളോടെ വീട്ടിൽ ഇരിക്കുന്ന കുട്ടികളുടെ മനസാണ് തുറന്ന് കാട്ടുന്നത്. \”ചങ്ങാതികളുടെ വിരലു പിടിച്ചിട്ടെന്നിനി ഓടാനാകും…\” ആൽബത്തിന് മനോഹരമായ വരികൾ ഒരുക്കിയത് അധ്യാപകനും ഗാനരചയിതാവുമായ രമേശ്‌ കാവിൽ ആണ്. സംഗീതം ഒരുക്കിയത് അധ്യാപകൻ കൂടിയായ സംഗീത് നിസ്വാർത്ഥ. തൃക്കടശ്ശേരി ജിയുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി നിരഞ്ജനയാണ് ഗാനം മനോഹരമായി പാടിയിരിക്കുന്നത്. ആൽബത്തിന്റെ പ്രകാശനം മന്ത്രി സി. രവീന്ദ്രനാഥ് നിർവഹിച്ചു. 8 ചിത്രകലാ അധ്യാപകർ വിവിധ സ്ഥലങ്ങളിൽ നിന്ന് വരച്ച ചിത്രങ്ങളാണ് ആൽബത്തിന് മികവുറ്റ കാഴ്ച ഒരുക്കുന്നത്. നാടകപ്രവർത്തകരായ ഒരുകൂട്ടം അധ്യാപകർ വിദ്യാർത്ഥികൾക്കായി ഒരുക്കിയ ലോക്ഡൗൺ സമ്മാനമാണ് ശലഭങ്ങളായ് വരും.

.

Follow us on

Related News