ന്യൂ ഡൽഹി: വടക്ക്, -കിഴക്കൻ ഡൽഹിയിൽ ഒഴികെ രാജ്യത്താകെ ഈ വർഷം സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകൾ നടത്തില്ലെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം. ലോക്ക്ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തിലാണ് തീരുമാനം. നേരത്തെ കലാപത്തെ തുടർന്ന് പരീക്ഷകൾ മാറ്റിവച്ച നോർത്ത്- ഈസ്റ്റ് ഡൽഹിയിലൊഴികെ രാജ്യത്തൊരിടത്തും എസ്എസ്എൽസി പരീക്ഷകൾ നടത്തേണ്ടതില്ലെന്നാണ് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. എന്നാൽ പ്ലസ് ടു പരീക്ഷകളെ കുറിച്ച് തീരുമാനം ആയിട്ടില്ല. ഈവര്‍ഷത്തെ മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ ജൂലൈ 26ന് നടത്തും. ഈ മാസം മൂന്നിന് നടക്കേണ്ട നീറ്റ് പരീക്ഷ കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നു. ജെഇഇ മെയിന്‍ പരീക്ഷ ജൂലൈ 18 മുതല്‍ 23 വരെ നടത്തും. ജെഇഇ അഡ്വാന്സ്ഡ് പരീക്ഷ ഓഗസ്റ്റ് മാസമായിരിക്കും നടക്കുക.
നീറ്റ്, ജെ.ഇ.ഇ മെയിന്‍ പരീക്ഷകള്‍ക്കുള്ള അപേക്ഷകള്‍ ഓണ്‍ലൈനില്‍ എഡിറ്റ് ചെയ്യുന്നതിനും പരീക്ഷ കേന്ദ്രങ്ങള്‍ മാറ്റി നല്‍കുന്നതിനുമുള്ള സമയമപരിധി നീട്ടിയതായും മന്ത്രി അറിയിച്ചിരുന്നു. രാജ്യത്തെ വിദ്യാർത്ഥികളോട് മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാൽ നടത്തിയ വെമ്പിനാറിനു തൊട്ടുപിന്നാലെയാണ് വിവിധ പരീക്ഷകളെ കുറിച്ചുള്ള ഔദ്യോഗിക തീരുമാനം പുറത്തുവന്നത്.
0 Comments