തിരുവനന്തപുരം: എസ്എസ്എൽ സി, പ്ലസ്ടു വിഭാഗങ്ങളിലെ ശേഷിക്കുന്ന പരീക്ഷകളുടെ തിയതി തീരുമാനിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്. ഈ പരീക്ഷകളുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചതായുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. പരീക്ഷകളുടെ പുതിയ തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്നും അധികൃതർ അറിയിച്ചു. ഏപ്രിൽ 16 മുതൽ പരീക്ഷകൾ പുന:രാരംഭിക്കുന്ന രീതിയിലുള്ള വാർത്തകളാണ് പ്രചരിപ്പിച്ചിരുന്നത്.

0 Comments