editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
മഴ: നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിവാക്സിൻ എടുക്കാത്ത അധ്യാപകർ സ്കൂളിൽ എത്തുന്നത് പ്രോത്സാഹിപ്പിക്കില്ല; വിദ്യാഭ്യാസ മന്ത്രിഐ.സി.എസ്‌.ഇ പത്താം ക്ലാസ് ഒന്നാം സെമസ്റ്റര്‍ പരീക്ഷ നാളെ മുതല്‍സർവകലാശാല പരീക്ഷകൾ മാറ്റി: വ്യാജ വാർത്തയെന്ന് അധികൃതർകായിക പഠനവിഭാഗത്തില്‍ അസോസിയേറ്റ് പ്രഫസര്‍ നിയമനംനീറ്റ് സ്കോർ സമർപ്പിക്കേണ്ടത് ഈ മാസം 30വരെ: കേരള റാങ്ക്പട്ടിക നീളുംപരീക്ഷാഫലം, പ്രാക്ടിക്കൽ, പുതുക്കിയ തീയതി: കേരള സർവകലാശാല വാർത്തകൾപരീക്ഷാഫീസ്, പരീക്ഷാഫലം, പുതുക്കിയ പരീക്ഷ: എംജി വാർത്തകൾഎംടിഎ പ്രവേശനം, സ്‌പെഷ്യല്‍ പരീക്ഷ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾതവനൂര്‍ കാർഷിക എൻജിനീയറിങ് കോളേജിൽ ബിടെക് സ്പോട്ട് അഡ്മിഷൻ
[wpseo_breadcrumb]

വിദ്യാർത്ഥികൾക്ക് അക്ഷര വൃക്ഷവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്

Published on : April 01 - 2020 | 5:02 pm

തിരുവനന്തപുരം: കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള ലോക്ക് ഡൗൺ പുരോഗമിക്കുന്ന സാഹചര്യത്തിൽ കുട്ടികൾക്കായി ‘അക്ഷര വൃക്ഷം’ പദ്ധതിയുമായി പൊതുവിദ്യാഭ്യാസവകുപ്പ്. വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കാൻ നിർബന്ധിതരായ കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതി പൊതുവിദ്യാഭ്യാസവകുപ്പ് ‘അക്ഷര വൃക്ഷം’ എന്ന പേരിൽ ഒരു പദ്ധതിക്കു രൂപം കൊടുത്തിരിക്കുന്നത്.

പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലേഖനം, കഥ, കവിത എന്നിവ തയ്യാറാക്കാനും പ്രസിദ്ധീകരിക്കാനും ഓരോ കുട്ടിക്കും അവസരം നൽകുന്നതാണ് പദ്ധതി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മേൽനോട്ടത്തിൽ കേരളത്തിലെ ഏറ്റവും വലിയ വിവരസഞ്ചയമായ ‘സ്കൂൾ വിക്കി’ യിലാണ് രചനകൾ പ്രസിദ്ധീകരിക്കുക. തെരഞ്ഞെടുത്തവ പിന്നീട് എസ്.സി.ഇ.ആർ.ടി പുസ്തക രൂപത്തിലും പ്രസിദ്ധീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിൻറെ നേതൃത്വത്തിൽ എസ് സി ഇ ആർ ടി, കൈറ്റ് എന്നീ സ്ഥാപനങ്ങൾക്കാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പദ്ധതിയിൽ പങ്കു ചേരാവുന്നതാണ് ഏപ്രിൽ മാസം പതിനഞ്ചാം തീയതി വരെ രചനകൾ സ്വീകരിക്കുന്നതാണ്. രചനകൾ അയക്കേണ്ടത് സംബന്ധിച്ച വിശദവിവരങ്ങൾ www.schoolwiki.in എന്ന വെബ്സൈറ്റിൽ തിങ്കളാഴ്ച മുതൽ ലഭ്യമാക്കും. ‘അക്ഷര വൃക്ഷം’ പദ്ധതിയിൽ പങ്കെടുത്തു തങ്ങളുടെ കഴിവ് തെളിയിക്കാൻ ഉത്സാഹത്തോടെ കുട്ടികൾ മുന്നോട്ടു വരണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ് അഭ്യർത്ഥിച്ചു.

0 Comments

Related News