പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഫലം ഇന്ന് രാത്രി: പ്രവേശനം നാളെ മുതൽവിവിധ തസ്തികകളിലെ പി.എസ്.സി. നിയമനം: അപേക്ഷ 14വരെഇന്ത്യൻ നാവികസേനയിൽ വിവിധ തസ്തികളിൽ നിയമനം: 741 ഒഴിവുകൾഎൽഎസ്എസ് – യുഎസ്എസ് സ്കോളർഷിപ്പ് കുടിശിക 27.61 കോടി അനുവദിച്ചു: മന്ത്രി വി ശിവൻകുട്ടിപ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്: 23ന് വൈകിട്ട് 5വരെ അപേക്ഷ പുതുക്കാംസംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം: അപേക്ഷ ഓഗസ്റ്റ് 15വരെപിജി ഡെന്റൽ പ്രവേശനം: അന്തിമ മെറിറ്റ് ലിസ്റ്റ് & കാറ്റഗറി ലിസ്റ്റ്നാളെ നടക്കുന്ന പ്ലസ് വൺ സ്കൂൾ, കോമ്പിനേഷൻ ട്രാൻസ്ഫർ അലോട്മെന്റ് പ്രോട്ടോകോൾ പാലിച്ച്ആനക്കയത്തും പാണ്ടിക്കാട്ടും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിത കാലത്തേക്ക് അടച്ചു: മലപ്പുറത്തെ നിപ നിയന്ത്രണങ്ങള്‍ ഇങ്ങനെപ്ലസ് വൺ സ്‌കൂൾ, കോമ്പിനേഷൻ ട്രാൻസ്‌ഫർ അഡ്‌മിഷൻ 22,23 തീയതികളിൽ: ലിസ്റ്റ് ഉടൻ

നാലര വർഷമായി ശമ്പളമില്ല: നിയമനാംഗീകാരമില്ലാത്ത അധ്യാപകർ ലോക് ഡൗണിൽ ദുരിതത്തിൽ

Mar 31, 2020 at 10:23 pm

Follow us on

തിരുവനന്തപുരം: നാലരവർഷമായി ശമ്പളമില്ലാതെ ജോലിചെയ്യുന്ന നാലായിരത്തി അഞ്ഞൂറോളം എയ്ഡഡ് സ്കൂൾ അധ്യാപകരാണ് ലോക്ഡൗണിൽ ദുരിതമനുഭവിക്കുന്നത്. വിരമിച്ചവരുടെയും ദീർഘഅവധിയിൽ പ്രവേശിച്ചവരുടെയും ഒഴിവുകളിൽ ജോലിക്കു കയറിയവരും അഡിഷണൽ തസ്തികയിൽ ജോലിയിൽ പ്രവേശിച്ചവരുമായ അധ്യാപകരാണിവർ. യോഗ്യതകൾ എല്ലാം പാലിച്ചാണ് ജോലിയിൽ പ്രവേശിച്ചത്. എന്നാൽ ഇവരുടെ നിയമനങ്ങൾക്ക് ഇതുവരെ സർക്കാർ അംഗീകാരം ലഭ്യമാകാത്തതാണ് പ്രതിസന്ധിക്ക് കാരണമായത്. ശമ്പളം ലഭിക്കാഞ്ഞിട്ടും ഇവർ കഴിഞ്ഞ നാലു വർഷത്തിൽ ഏറെയായി സ്കൂളുകളിൽ ജോലി എടുത്തുവരികയാണ്. ട്യൂഷൻ എടുത്തും മറ്റു പാർട്ട് ടൈം ജോലികൾ ചെയ്തുമാണ് പലരും ഉപജീവനം നടത്തുന്നത്. കോവിഡ് 19 നെ തുടർന്നുണ്ടായ ലോക് ഡൗണിൽ ഇവർ വരുമാനമില്ലാതെ വട്ടംകറങ്ങുകയാണ്. പലരുടെയും ജീവിതം പ്രതിസന്ധിയിലായിക്കഴിഞ്ഞു. ഈ ദുരവസ്ഥ ചൂണ്ടിക്കാട്ടി ഒരു അദ്ധ്യാപിക മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കത്തിലെ ഉള്ളടക്കം ഇങ്ങനെയാണ്:

\"\"

\’\’ സാർ… നമ്മുടെ രാജ്യം വളരെ പ്രധാനപ്പെട്ട ഒരു അവസ്ഥയിലൂടെ കടന്ന് പോവുകയാണെന്നറിയാം. കുറച്ച്‌ ദിവസങ്ങളായി നമ്മുടെ സംസ്ഥാനവും കഴിഞ്ഞ ദിവസം രാജ്യം പൂർണ്ണമായും അടച്ചു പൂട്ടിയ അവസ്ഥയിലാണ്‌.
രാജ്യത്ത്‌ പ്രയാസപ്പെടുന്ന നിരവധി ആളുകളുണ്ട്‌. ഞാനിതെഴുതുന്നത്‌ ഈ അവസ്ഥയിൽ എയ്‌ഡഡ്‌ അധ്യാപകരുടെ അവസ്ഥ കൂടി പരിഗണിക്കണം എന്ന അപേക്ഷയുമായാണ്‌.
4000 ത്തോളം അധ്യാപകർ എയ്‌ഡഡ്‌ മേഖലയിൽ ഉണ്ടെന്നറിയുന്നു. ഇനി വരുന്ന ദിവസങ്ങൾ രാജ്യത്തിന്‌ മുഴുവനുമെന്ന പോലെ ഞങ്ങൾ എയ്ഡഡ്‌ അധ്യാപകർക്കും പ്രധാനപ്പെട്ട കാലമാണ്‌. പലരും സ്‌കൂൾ സമയങ്ങൾക്ക്‌ ശേഷം മറ്റു പല ജോലികളും ചെയ്താണ്‌ നിത്യവൃത്തിക്കുള്ള പണം കണ്ടെത്തുന്നത്‌. ഇപ്പോൾ നിത്യവൃത്തിക്കുള്ള പണം കണ്ടെത്താനുള്ള സാധ്യതകൾ ദൂരെയാണ്‌.
നാല്‌ വർഷത്തോളമായി അംഗീകാരം ലഭിക്കാത്ത, ജോലി ചെയ്തുകൊണ്ടേയിരിക്കുന്ന അധ്യാപകരാണ്‌ മിക്കവരും.

സർ.. ദിവസവേതനക്കാരുടെ കാര്യത്തിൽ അങ്ങ്‌ കൈകൊണ്ട അനുഭാവപൂർണ്ണമായ സമീപനം ഞങ്ങളുടെ കാര്യത്തിലും ഉണ്ടാവണമെന്നപേക്ഷിക്കുന്നു. ഇങ്ങനെയാണ് കത്ത് അവസാനിക്കുന്നത്… അതിഥി സംസ്ഥാന തൊഴിലാളികൾക്ക് പോലും ക്ഷേമകാര്യങ്ങൾ ചെയ്യുന്ന സർക്കാർ ഇത്രയും അധ്യാപകരുടെ അവസ്ഥ കാണാതെ പോകരുതെന്നാണ് \’സ്കൂൾ വാർത്ത\’യുടെ അഭ്യർത്ഥന.

Follow us on

Related News