ജഗതി ബധിര- മൂക വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും അഭിമാനിക്കാം

തിരുവനന്തപുരം: ‘സമ്പത്ത് കാലത്ത് തൈ പത്ത് വച്ചാല്‍ ആപത്ത് കാലത്ത് കാ പത്ത് തിന്നാം’ എന്ന പഴഞ്ചൊല്ല് യാഥാർഥ്യമാകുന്ന കാഴ്ചയാണ് ജഗതി ബധിര മൂക വിദ്യാലയത്തിലേത്. പഠന കാലയളവിൽ സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും സ്കൂൾ വളപ്പിൽ നട്ടുവളർത്തിയ പച്ചക്കറികൾ കൊറോണക്കാലത്ത് നാടിനു ഉപകാരപ്പെടുകയാണ്. തിരുവനന്തപുരം കോർപ്പറേഷന്റെ നേതൃത്വത്തിൽ തൈക്കാട് ഗവ.മോഡൽ എൽ.പി.സ്കൂളിൽ നടക്കുന്ന സമൂഹ അടുക്കളയിലേക്ക് പച്ചക്കറി എത്തിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുകയാണ് ജഗതി ബധിര മൂക വിദ്യാലയം. 300 ഗ്രോബാഗുകളിലായി ചീര, പയർ, വഴുതന, പച്ചമുളക് എന്നിവയാണ് ഇവിടെ കൃഷി ചെയ്തിരുന്നത്. സ്വന്തം അദ്ധ്വാനത്തിന്റെ ഫലം കഷ്ടപ്പെടുന്ന സഹജീവികൾക്ക് സംഭാവന ചെയ്ത ബധിര മൂക വിദ്യാലയത്തിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും മന്ത്രി സി. രവീന്ദ്രനാഥ് ഫേസ്ബുക്കിലൂടെ അഭിനന്ദനം അറിയിച്ചു.

Share this post

scroll to top