editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്രധാനമന്ത്രിയുടെ പരീക്ഷാ പേ ചർച്ചയിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കെടുക്കാം: രജിസ്‌ട്രേഷൻ 30വരെവിദ്യാഭ്യാസരംഗത്തെ സമഗ്ര മുന്നേറ്റത്തിനു കായികപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കപ്പെണമെന്നു മുഖ്യമന്ത്രിസംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊടിയേറി: 9 സ്വർണ്ണവുമായി പാലക്കാട്‌ മുന്നിൽവിവിധ പരീക്ഷകൾ, ഫിസിയോതെറാപ്പിസ്റ്റ് നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസംസ്കൃത സർവകലാശാല പരീക്ഷ തീയതികളിൽ മാറ്റംപരീക്ഷകൾ മാറ്റി, പരീക്ഷാഫലം, ടൈം ടേബിളിൽ മാറ്റം: എംജി സർവകലാശാല വാർത്തകൾഹയർ സെക്കന്ററി ഒന്നാംവർഷ തുല്യതാ ഇംപൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 20മുതൽമെഡിക്കല്‍ പി.ജി സർവീസ് ക്വോട്ട പ്രവേശനം: അലോട്ട്‌മെന്റ് അടക്കമുള്ള പ്രവേശന നടപടികൾ പൂർത്തിയാക്കിയത് അർധരാത്രിയിൽനവോത്ഥാന നായകരുയര്‍ത്തിയ സാര്‍വത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍മോഡല്‍ കരിയര്‍ സെന്റര്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്: ഡിസംബര്‍ 16വരെ രജിസ്‌ട്രേഷന്‍

ലോക്ക്ഡൌൺ സമയം ഉല്‍പാദനക്ഷമമായി വിനിയോഗിക്കാന്‍ വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും യു.ജി.സിയുടെ അഭ്യര്‍ത്ഥന

Published on : March 26 - 2020 | 1:05 pm

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കുമ്പോള്‍ ഓണ്‍ലൈന്‍
പഠനത്തിലേര്‍പ്പെട്ടുകൊണ്ട് സമയം ഉല്‍പ്പാദനക്ഷമമായി
വിനിയോഗിക്കാന്‍ വിദ്യാര്‍ത്ഥികളും
അദ്ധ്യാപകരും തയ്യാറാകണമെന്ന് യു.ജി.സിയുടെ അഭ്യര്‍ത്ഥന.
ഓണ്‍ലൈന്‍ പഠനത്തിലേര്‍പ്പെട്ടുകൊണ്ട് ഈ സമയം ഉല്‍പ്പാദനക്ഷമമായി ഉപയോഗിക്കാമെന്ന് യു.ജി.സി കത്തിലൂടെ ചൂണ്ടിക്കാട്ടി. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സര്‍വകലാശാല ഗവേഷകര്‍ക്കും തങ്ങളുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കാന്‍ എം.എച്ച്.ആര്‍.ഡി, യു.ജി.സി, അതിന്റെ അന്തര്‍ സര്‍വകലാശാല കേന്ദ്രങ്ങള്‍ (ഐ.യു.എസുകള്‍)-ഇന്‍ഫര്‍മേഷന്‍ ആന്റ് ലൈബ്രറി നെറ്റ്‌വര്‍ക്ക് (ഐ.എന്‍. എഫ്.എല്‍.ഐ.ബി.എന്‍.ഇ.ടി) കണ്‍സോര്‍ഷ്യം ഓഫ് എഡ്യൂക്കേഷണല്‍ കമ്മ്യൂണിഷേന്‍ എന്നിവയുടെ നിരവധി ഐ.സി.ടി സംരംഭങ്ങള്‍ ലഭ്യമാണ്. ചില ഐ.സി.ടി സംരംഭങ്ങളെക്കുറിച്ചും അവയുടെ ലിങ്കുകള്‍ സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

 1. സ്വയം-ഓണ്‍ലൈന്‍ കോഴ്‌സുകള്‍: https://storage.googleapis.com/uniquecourses/online.html/
  മുമ്പ് സ്വയം വേദിയിലൂടെ ലഭ്യമായിരുന്ന മികച്ച പഠന വിഭവങ്ങള്‍ ഇപ്പോള്‍ ഏതൊരു പഠിതാവിനും രജിസ്‌ട്രേഷന്‍ ഇല്ലാതെ സൗജന്യമായി കാണാനാകും.
  2020 ജനുവരി സെമസ്റ്ററിന് സ്വയത്തില്‍(swayam.gov.in) രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികള്‍/പഠിതാക്കള്‍ക്ക് അവരുടെ പഠനം സാധാരണപോലെ നടത്താം.
 2. യു.ജി.സി./പി.ജി മോക്ക്‌സ്: http://ugcmoocs.inflibnet.ac.in/ugcmoocs/moocs_courses.php/
  സ്വയം യു.ജി, പി.ജി (അനദ്ധ്യാപക), ആര്‍ക്കൈവ്ഡ് കോഴ്‌സുകളിലെ പഠന സാമഗ്രികള്‍.
 3. ഇ-പി.ജി പാഠശാല epgp.inflibnet.ac.in/സാമൂഹിക ശാസ്ത്രം ആര്‍ട്ട്‌സ്, ഫൈന്‍ ആര്‍ട്ട്‌സ്, മാനവികശാസ്ത്രം, പരിസ്ഥിതി, ഗണിത് ശാസ്ത്രം തുടങ്ങി എഴുപത് വിഷയങ്ങളിലെ ബിരുദാനന്തരകോഴ്‌സുകള്‍ക്ക് ഉന്നത നിലവാരമുള്ള കരിക്കുലാധിഷ്ഠിത, സംവേദനാത്മക ഇ-ഉള്ളടക്കം അടങ്ങിയിട്ടുള്ള 23,000 മോഡ്യൂളുകള്‍ ഇ-പി.ജി പാഠശാലയില്‍ ലഭ്യമാണ്.
 4. യു.ജി. വിഷയങ്ങളില്‍ ഇ-കണ്ടന്റ് കോഴ്‌സ്‌വെയര്‍: ഇ-ഉള്ളടക്ക കോഴ്‌സ്‌വെയര്‍ 87 അണ്ടര്‍ ഗ്രാജ്യൂവേറ്റ് കോഴ്‌സുകള്‍ക്ക് 24,110 ഇ-ഉള്ളടക്ക മോഡ്യൂള്‍ സി.ഇ.എസ് വെബ്‌സൈറ്റില്‍( http://cec.nic.in/) ലഭ്യമാണ്.
 5. സ്വയം പ്രഭ(: https://www.swayamprabha.gov.in/)ആര്‍ട്ട്‌സ്, സയന്‍സ്, കോമേഴ്‌സ്, പെര്‍ഫോമിംഗ് ആര്‍ട്ട്‌സ്, സാമൂഹിക ശാസ്ത്രം മാനവിക വിഷയങ്ങള്‍, എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ, നിയമം, മെഡിസിന്‍, കൃഷി തുടങ്ങി വൈവിദ്ധ്യ വിഷയങ്ങള്‍ക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ കരിക്കുലാടിസ്ഥാനത്തിലുള്ള കോഴ്‌സ് ഉള്ളടക്കം 32 ഡി.ടി.എച്ച് ചാനലുകളുടെ കൂട്ടായ്മയിലൂടെ രാജ്യത്ത് അങ്ങോളമിങ്ങോളം പഠനത്തിന് താല്‍പ്പര്യമുള്ള എല്ലാ അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പൗരന്മാര്‍ക്കുംലഭ്യമാക്കുന്നു. ഈ ചാനലുകളെല്ലാം സൗജന്യമാണ്. നിങ്ങളുടെ കേബിള്‍ ഓപ്പറേറ്റര്‍ മുഖേന അവ ലഭ്യമാക്കാവുന്നതുമാണ്.
 6. സി.ഇ.സി-യു.ജി.സി യുട്യൂബ് ചാനല്‍: :(https://www.youtube.com/user/cecedusat) വിവിധ വിദ്യാഭ്യാസ കരിക്കുലാടിസ്ഥാനത്തിലുള്ള ലക്ചറുകള്‍ തീര്‍ത്തും സൗജന്യമായി ലഭ്യമാക്കുന്നു.
 7. ദേശീയ ഡിജിറ്റല്‍ ലൈബ്രറി:-https://ndl.iitkgp.ac.in//വിശാലമായ അക്കാദമിക ഉള്ളടക്കത്തിന്റെ വിവിധ രൂപത്തിലുള്ള ഡിജിറ്റല്‍ കലവറ.
 8. ഷോദ്ഗംഗാ: :https://shodhganga.inflibnet.ac.in//ഗവേഷക വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പിഎച്ച്.ഡിക്ക് വേണ്ടി സമര്‍പ്പിച്ച 2,60,000 ഇലക്‌ട്രോണിക് തീസീസുകളുടെയും ഡെസര്‍ട്ടേഷനുകളുടെയും ഡിജിറ്റല്‍ കലവറ. പണ്ഡിതസമൂഹത്തിനാകെ ഇതിന്റെ് ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.
 9. ഇ-ഷോദ് സിന്ധു https://ess.inflibnet.ac.in//വലിയ എണ്ണം പ്രസാധകരിലും സമ്പാദകരിലും നിന്നുള്ള നിലവിലുള്ളതും അതോടൊപ്പം ഗ്രന്ഥശേഖരണം തടത്തിയിട്ടുള്ളതുമായ വിവിധ വിഷയങ്ങളിലെ 15,000 കോടിയിലേറെ സൂക്ഷ്മമായി അവലോകനം ചെയ്ത ജേര്‍ണലുകള്‍, ഗ്രന്ഥസൂചിക, അവലംബകങ്ങള്‍, വസ്തുതാപരമായ അടിസ്ഥാനവിവരങ്ങള്‍ എന്നിവ അംഗത്വ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാകും.
 10. വിദ്വാന്‍: https://vidwan.inflibnet.ac.in//രാജ്യത്തെ നിപുണര്‍ മുതല്‍ സൂക്ഷ്മവിശകലരുടെയും, ദീര്‍ഘവീക്ഷണമുള്ള സഹകാരികള്‍, ഫണ്ടിംഗ് ഏജന്‍സികളുടെ നയരൂപകര്‍ത്താക്കള്‍, ഗവേഷകര്‍, പണ്ഡിതന്മാര്‍ എന്നിവരടക്കം വിദഗ്ധരുടെ വിവരശേഖരണം ലഭ്യമാക്കുന്നു. വിദഗ്ധരുടെ വിവരാടിത്തറ വിപുലമാക്കാന്‍ ഫാക്കല്‍റ്റി അംഗങ്ങള്‍ വിദ്വാന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അഭ്യര്‍ത്ഥിക്കുന്നു.
  എന്തെങ്കിലും കൂടുതല്‍ വിവരങ്ങളോ വ്യക്തതയോ വേണമെങ്കില്‍ യു.ജി.സി, ഐ.എന്‍.എഫ്.എല്‍.ഐ.ബി.എന്‍.ഇ.ടി, സി.ഇ.സി എന്നിവയുമായി eresource.ugc@gmail.com,eresource.inflibnet@gmail.com, eresource.cec@gmail.com എന്നീ ഇ-മെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെടുക.

0 Comments

Related News