തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്കായി വാഹനങ്ങളിൽ പുറത്തേക്ക് പോകുന്നവർ യാത്രയുടെ വിവരങ്ങൾ അടങ്ങിയ സത്യവാങ്മൂലം നൽകണമെന്ന് പോലീസ് നിർദേശം. എന്ത് ആവശ്യമായാലും സത്യവാങ്മൂലം കാണിക്കണം. ഇരുചക്രവാഹനങ്ങളിൽ പോകുന്നവരും സത്യവാങ്മൂലം കയ്യിൽ കരുതണം. ഇത് കർശനമായി നടപ്പാക്കാനാണ് തീരുമാനം.
ആളുകൾ ആവശ്യമില്ലാതെ പുറത്തേക്ക് ഇറങ്ങുന്നത് ഒഴിവാക്കാനാണിത്. യാത്രയുടെ ഉദ്ദേശവും തിരിച്ചു വരുന്ന സമയവും വ്യക്തമാക്കണം. സത്യവാങ്മൂലത്തിന്റെ മാതൃക താഴെ കൊടുക്കുന്നു
0 Comments