തിരുവനന്തപുരം : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എൽ.പി, യു.പി, ഹൈസ്കൂളുകളിലെ ഭക്ഷണം പാചകം ചെയ്യുന്നതിനുള്ള പാത്രങ്ങളും മറ്റ് അടിസ്ഥാന സ്വകാര്യങ്ങളും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ. കോവിഡ് രോഗികൾക്കോ, വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കോ, ഐസലേഷനിൽ കഴിയുന്നവർക്കോ ഭക്ഷണം പാചകം ചെയ്ത് എത്തിക്കുന്നതിനായാണ് ഈ സംവിധാനം ഉപയോഗിക്കുന്നത്. കൂടാതെ ഭക്ഷണം പാചകം ചെയ്ത് നൽകാവുന്ന രീതിയിൽ ചില സ്കൂളുകളിൽ സീറ്റം കിച്ചൺ സ്വകാര്യവും ഒരുക്കും. ജില്ലാ കളക്ടർമാർ ആവശ്യപ്പെടുന്ന മുറയ്ക്ക് സ്കൂളിലെ ഈ സൗകര്യങ്ങൾ വിട്ടുനൽകുന്നതിനായി പ്രധാന അധ്യാപകർക്ക് ആവശ്യമായ കർശന നിർദേശം നൽകുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.
