തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ ഡ്യൂട്ടികൾക്ക് നിയോഗിക്കപ്പെട്ടിരുന്ന ചീഫ് സൂപ്രണ്ടുമാർ (അൺഎയ്ഡഡ് സ്കൂൾ ), ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാർ, ഇൻവിജിലേറ്റർസ് എന്നിവർ പരീക്ഷകൾ മാറ്റിവച്ച സാഹചര്യത്തിൽ സ്വന്തം സ്കൂളുകളിൽ തിരിച്ച് ജോലിയിൽ പ്രവേശിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്‌ടർ. സ്കൂളുകളുടെ ഭാവി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനാണിത്. മാറ്റിവച്ച പരീക്ഷകളുടെ പുതുക്കിയ തിയതി പ്രഖ്യാപിക്കുന്ന പക്ഷം ജോലി ചെയ്യുന്ന സ്കൂളിൽ നിന്ന് റിലീവ് ചെയ്ത് പരീക്ഷാ ഡ്യൂട്ടിക്ക് എത്തണം എന്നും ഉത്തരവിൽ പറയുന്നു.