എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി,സർവകലാശാല പരീക്ഷകൾ മാറ്റി

തിരുവനന്തപുരം : സംസ്ഥാനത്ത് നടത്താനിരുന്ന എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി,സർവകലാശാല ഉൾപ്പടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവെച്ചു.കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിലാണ് നടപടി.മുഖ്യമന്ത്രി വിളിച്ച് ചേർത്ത ഉന്നതതലയോഗത്തിലാണ് തീരുമാനം.ഇനി നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്.കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ പരീക്ഷകളുടെ മാറ്റിവെയ്ക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായത്.പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും

Share this post

scroll to top