തിരുവനന്തപുരം: സമഗ്ര ശിക്ഷയുടെ മികച്ച പ്രവർത്തനത്തിന് കേരളം ഒന്നാം സ്ഥാനം നേടി. തുടർച്ചയായി രണ്ടാം തവണയാണ് കേന്ദ്രാവിഷ്കൃത പദ്ധതിയായ സമഗ്ര ശിക്ഷയുടെ മികച്ച പ്രവത്തനത്തിന് കേരളം ഒന്നാം സ്ഥാനം നേടുന്നത്. പദ്ധതികൾ നടപ്പാക്കുന്നതിലെ മികവ് പരിഗണിച്ചാണ് കേരളം പെർഫോമൻസ് ഇൻഡക്സിൽ 862 പോയിന്റ് നേടി
ഒന്നാം സ്ഥാനം നിലനിർത്തിയത്.
കഴിഞ്ഞ വർഷത്തെ 826 പോയിന്റാണ് ലഭിച്ചിരുന്നത്. വിദ്യാലയ പ്രവേശനത്തിൽ 98.75 ശതമാനവും, തുല്യതയിൽ 91 ശതമാനവും, പഠനനേട്ടങ്ങളിൽ 85.56 ശതമാനവും, ഭരണപരമായ പ്രവർത്തനങ്ങളിൽ 82.22 ശതമാനവും, അടിസ്ഥാന സൗകര്യങ്ങളിൽ 82 ശതമാനവും ആണ് കേരളത്തിന്റെ മികച്ച സ്കോർ.

0 Comments