മലപ്പുറം : പരീക്ഷ എഴുതി വീട്ടിലേക്ക് മടങ്ങിയ പ്ലസ്വൺ വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു.പോരൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയും പോരൂർ സ്വദേശി ബാബുരാജിന്റെ മകനുമായ ആദർശ് ( 16) ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് സംസ്ഥാനപാതയിൽ അയനിക്കാട് ആണ് അപകടം.പരീക്ഷ കഴിഞ്ഞ് പിതാവിന്റെ സുഹൃത്തിനൊപ്പം ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ കെ.എസ്.ആർ.ടി.സി ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ഹരീഷ് കുമാർ (36)ന് ഗുരുതര പരുക്കേറ്റു.

0 Comments