editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ പുനർമൂല്യനിർണ്ണയഫലംഡിപ്ലോമ ഇൻ എജ്യൂക്കേഷൻ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ 27മുതൽ: അപേക്ഷ 5വരെഹയർസെക്കന്ററി തുല്യതാ പരീക്ഷകൾ മെയ് 20 മുതൽ: ഫീസ് ഏപ്രിൽ 5വരെനൈപുണ്യ കോഴ്സുകൾക്ക് അവസരം: കോളജുകൾക്ക് അപേക്ഷിക്കാംഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചറിൽ എഞ്ചിനീയർ നിയമനംഹോമിയോപ്പതിക് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പരീക്ഷാഫലംസ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: രജിസ്‌ട്രേഷൻ നാളെമുതൽശാസ്ത്രസാങ്കേതിക മ്യൂസിയത്തിൽ വിദ്യാർഥികൾക്ക് അവധിക്കാല ശിൽപ്പശാല: അപേക്ഷ നാളെ 4വരെഇന്ദിരാ ഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം: മാർച്ച് 31വരെ അവസരം9വരെയുള്ള ക്ലാസുകളിലെ ഫലപ്രഖ്യാപനം മെയ് 2ന്: സ്കൂളുകൾ ജൂൺ ഒന്നിന് തുറക്കും

വിദ്യാർത്ഥികൾക്ക് കൈ കഴുകാൻ സംവിധാനം ഏർപ്പെടുത്തണം: കലക്ടർ

Published on : March 17 - 2020 | 6:46 pm

തൃശൂർ: പരീക്ഷ നടക്കുന്ന സമയമായതിനാൽ ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലും പരീക്ഷാർഥികൾക്ക് കൈകൾ കഴുകി അണുവിമുക്തമാക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്താൻ ബന്ധപ്പെട്ടവർക്ക് ജില്ലാ കലക്ടറുടെ നിർദേശം . കോവിഡ് 19 രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന വിദ്യാർഥികൾക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുഖേന പരിശോധന നടത്തുന്നതിനും അവർക്ക് പരീക്ഷ എഴുതാൻ പ്രത്യേക ഹാൾ സജ്ജീകരിക്കുന്നതിനും നടപടി സ്വീകരിക്കണം. പരീക്ഷാർഥികൾക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവാതെ പ്രത്യേകം സൂക്ഷിക്കണമെന്നും നിർദേശിച്ചു. അതുപോലെ, എല്ലാ സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലും സ്വകാര്യ സ്ഥാപനങ്ങളിലും കോവിഡ് 19 രോഗബാധ തടയുന്നതിന് കൈകൾ അണുവിമുക്തമാക്കുന്നതിനുള്ള സൗകര്യം ഏർപ്പെടുത്താൻ കളക്ടർ നിർദേശിച്ചു. കൂടാതെ, ഹോട്ടലുകളിലും റെസ്‌റ്റോറൻറുകളിലും ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും കൈകൾ അണുവിമുക്തമാക്കുന്നതിന് ഹാൻഡ് വാഡ്, സാനിറ്റൈസർ എന്നിവ ലഭ്യമാക്കാനും നിർദേശം നൽകി.

0 Comments

Related News