എറണാകുളം: സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു. തൃപ്പൂണിത്തുറ ഉദയംപേരൂർ മാങ്കായിക്കടവ് തുരുത്തിൽ വീട്ടിൽ സാബുവിന്റെ മകൻ അഭിജിത്ത് (17)ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12നാണ് അപകടം.
എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. എരൂരിനു സമീപത്തുള്ള കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ എത്തിയതായിരുന്നു അഭിജിത്.
