പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായിസിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ ഉണ്ടായേക്കും  നീറ്റ്-യുജി പുന:പരീക്ഷ തീയതി ഉടൻ: നടപടി തുടങ്ങി എൻടിഎ സ്കൂൾ തുറക്കാൻ ഇനി 3 ആഴ്ച: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ സ്കൂളുകൾ  എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെ

കുട്ടികളുടെയും സ്ത്രീകളുടെയും പരാതിതേടി പൊലീസിന്‍റെ ഷെല്‍ട്ടര്‍ വാഹനം

Mar 12, 2020 at 9:53 pm

Follow us on

തിരുവനന്തപുരം: വിവിധ കാരണങ്ങള്‍ കൊണ്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കാന്‍ കഴിയാത്ത സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇനിമുതല്‍ വീടിന് സമീപമെത്തുന്ന പോലീസിന്‍റെ ഷെല്‍ട്ടര്‍ വാഹനങ്ങളില്‍ പരാതി നല്‍കാം.

പരസഹായമില്ലാതെ യാത്രചെയ്യാന്‍ കഴിയാത്തവര്‍, അസുഖബാധിതര്‍, വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കഴിയാത്ത ജീവിതസാഹചര്യമുളളവര്‍, കുട്ടികള്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പോലീസിന്‍റെ പുതിയ പദ്ധതി. ഇതിനായി പ്രത്യേകം സജ്ജീകരിച്ച വാഹനത്തില്‍ ഒരു വനിതാ പോലീസ് ഓഫീസറും രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം ആഴ്ചയില്‍ ആറ് ദിവസം തിരഞ്ഞെടുത്ത സ്ഥലങ്ങളിലെത്തി പരാതി സ്വീകരിക്കും. 2020 സ്ത്രീസുരക്ഷാ വര്‍ഷമായി ആചരിക്കുന്നതിന്‍റെ ഭാഗമായി കേരള പോലീസ് നടപ്പിലാക്കിയ ഈ പദ്ധതി വനിതാ ദിനത്തില്‍ കോഴിക്കോട് സിറ്റിയില്‍ നിലവില്‍ വന്നു. അശരണരും ആലംബഹീനരുമായ സ്ത്രീകളില്‍ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഭയമില്ലാതെ അവരുടെ പരാതികള്‍ പറയുന്നതിന് പ്രാപ്തരാക്കുന്നതിനും ഉദ്ദേശിച്ചുളളതാണ് പുതിയ പദ്ധതി.

\"\"

Follow us on

Related News