എൽഎസ്എസ്, യുഎസ്എസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചെന്ന വാർത്ത അടിസ്ഥാന രഹിതം.

തിരുവനന്തപുരം: എൽഎസ്എസ്, യുഎസ്എസ് പരീക്ഷാ ഫലം കേരള പരീക്ഷാ ഭവൻ പ്രസിദ്ധീകരിച്ചു എന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് അധികൃതർ. ഫലം പ്രസിദ്ധികരിക്കാൻ ഇനിയും സമയമെടുക്കുമെന്നും വാർത്തകൾ വ്യാജമാണെന്നും അധികൃതർ പറഞ്ഞു. സ്കോളർഷിപ്പ് പരീക്ഷ എഴുതിയ 4, 7 ക്ലാസുകളിലെ വിദ്യാര്‍ഥികൾക്ക് പരീക്ഷാ ഭവൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഇപ്പോൾ മുതൽ ഫലം ഡൗൺലോഡ് ചെയ്യാം എന്ന തരത്തിലുള്ള വാർത്തകൾ ഇന്ന് രാവിലെ മുതൽ ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

Share this post

scroll to top