തവനൂർ: സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ദന്ത സംരക്ഷണ പരിപാടിയുടെ ഭാഗമായി ദന്തപരിശോധനാ ക്യാമ്പും, ബോധവത്ക്കരണവും സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ മലബാർ ഡെന്റൽ കോളേജിന്റെ സഹകരണത്തോടെ
മലപ്പുറം തവനൂർ കെ.എം.ജി.യു.പി.സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പരിപാടി പഞ്ചായത്തംഗം ഹസൈനാർ ഹാജി ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക എസ്.ബിന്ദു അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റൻറ് പ്രൊഫസർ ഡോ. ദീപു മാത്യു, ഡോ. വർഷ മോഹൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഹെൽത്ത് ഇൻസ്പെക്ടർമ്മാരായ സി.ആർ.ശിവപ്രസാദ്, പി.വി. സെക്കീർ ഹുസൈൻ, രാജേഷ് പ്രശാന്തിയിൽ, കോർഡിനേറ്റർ അരുൺകുമാർ ദാസ് എന്നിവർ പ്രസംഗിച്ചു.

നവാഗതരെ സ്വാഗതം ചെയ്ത് നെഹ്റു അക്കാദമി ഓഫ് ലോ
പാലക്കാട്: ഈ അധ്യയന വർഷത്തിൽ നെഹ്റു അക്കാദമി ഓഫ് ലോ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്കായി ശാസ്ത്ര...