പ്രധാന വാർത്തകൾ
എസ്എസ്എൽസി ഫലപ്രഖ്യാപനം മെയ്‌ 15ന്: പ്ലസ്ടു ഫലം 22ന് 5മുതൽ 9വരെ ക്ലാസ്സുകളിലെ പ്രമോഷൻ ലിസ്റ്റ് മെയ് 2ന്: തോറ്റ വിഷയങ്ങളിലെ പുനർ മൂല്യനിർണയം 30ന് പൂർത്തിയാക്കും മിനിമം മാർക്ക് സമ്പ്രദായം: സെപ്ഷ്യൽ ക്ലാസുകൾ തുടങ്ങി‘കലൈക്കോട്ട..’ തുറന്നു: ഇൻ്റർസോൺ കലോത്സവത്തിന് തിരിതെളിഞ്ഞുപുതിയ അധ്യയന വർഷം വരുന്നു: പ്രവേശനോത്സവം ജൂൺ ഒന്നിന് തന്നെഎസ്എസ്എൽസി പരീക്ഷാഫലം വൈകും:മൂല്യനിർണ്ണയം ഇന്ന് തുടങ്ങിവേനലവധിക്കാലത്തെ സ്‌പെഷ്യൽ ക്ലാസുകൾ അനുവദിക്കില്ല; നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിസിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ  93.70 ശതമാനം  വിജയം: രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങിസിബിഎസ്ഇ പത്താം ക്ലാസ്: മാർക്ക് മെച്ചപ്പെടുത്താനുള്ള രണ്ടാം പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം

ന്യൂനപക്ഷ മതവിഭാഗങ്ങളിലെ സി.എ, സി.എസ് വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ്

Mar 7, 2020 at 3:33 am

Follow us on

തിരുവനന്തപുരം: ചാർട്ടേർഡ് അക്കൗണ്ടൺ്‌സ്/ കോസ്റ്റ് ആന്റ് വർക്ക് അക്കൗണ്ടൺ്‌സ് (കോസ്റ്റ് ആന്റ് മാനേജ്‌മെന്റ് അക്കൗണ്ട്‌സ്)/കമ്പനി സെക്രട്ടറിഷിപ്പ് കോഴ്‌സുകൾ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക് സംസ്ഥാന ന്യൂനപക്ഷ വകുപ്പ് നൽകുന്ന സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന മതവിഭാഗത്തിൽപ്പെട്ട എട്ട് ലക്ഷം രൂപയിൽ താഴെ  വാർഷിക വരുമാന മുളള അവസാനവർഷ പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.
ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. ബി.പി.എൽ അപേക്ഷകരുടെ അഭാവത്തിൽ എട്ട് ലക്ഷം രൂപ വരെ  വാർഷിക വരുമാനമുളള എ.പി.എൽ. വിഭാഗത്തെ പരിഗണിക്കും.

60 ശതമാനം മാർക്ക് നേടുന്ന പ്ലസ്ടു/ബി.കോം അല്ലെങ്കിൽ മറ്റു ബിരുദധാരികളിൽ നിന്ന് മെറിറ്റിന്റേയും വരുമാനത്തിന്റേയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.  ബി.പി.എൽ വിഭാഗക്കാർ നിർബന്ധമയും റേഷൻ കാർഡിന്റെ പകർപ്പ് സമർപ്പിക്കണം. 30 ശതമാനം സ്‌കോളർഷിപ്പ് പെൺകുട്ടികൾക്ക് സംവരണം ചെയ്തതാണ്.
വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത് കുടുംബ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്.  മുൻ വർഷങ്ങളിൽ സ്‌കോളർഷിപ്പ് ലഭിച്ചവർ അപേക്ഷിക്കേൺണ്ടതില്ല. 15,000 രൂപയാണ് സ്‌കോളർഷിപ്പ് തുക. അപേക്ഷകർക്ക് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ സ്വന്തം പേരിൽ അക്കൗണ്ട് ഉൺണ്ടായിരിക്കണം. www.minoritywelfare.kerala.gov.in ൽ ഓൺലൈനായി 12 വരെ അപേക്ഷിക്കാം. ഫോൺ: 0471-2300524.

Follow us on

Related News