പ്രധാന വാർത്തകൾ
കലോത്സവ പൂരത്തിന് കൊടിയേറി: ഇനി തൃശൂരിൽ കൗമാരകലാ മാമാങ്കംജനുവരി 15ന് 6ജില്ലകളിൽ അവധി: അവധി തൈപ്പൊങ്കൽ പ്രമാണിച്ച്എൽഎസ്എസ്, യുഎസ്എസ് സ്കോളർഷിപ്പ് അപേക്ഷ ജനുവരി 15വരെ മാത്രംഅടുത്ത 6ആഴ്ചകളിൽ വിദ്യാലയങ്ങളിൽ പ്രത്യേക വാരാചരണം: 12ന് ഉത്തരവിറങ്ങുംകലയുടെ പൂരത്തിന് തൃശൂർ ഒരുങ്ങി: സംസ്ഥാന സ്കൂൾ കലോത്സവം 14മുതൽസംസ്ഥാനത്ത് 75,015 അധ്യാപകർക്ക് കെ-ടെറ്റ് യോഗ്യത ഇല്ലെന്ന് മന്ത്രികെ-ടെറ്റ് യോഗ്യത: അധ്യാപകർക്ക് പരമാവധി അവസരങ്ങൾ ഉറപ്പാക്കും എയ്ഡഡ് സ്‌കൂൾ ഭിന്നശേഷി നിയമനം: നിയമന ഉത്തരവുകൾ ജനുവരി 23ന് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: വിവിധ സ്കോളർഷിപ്പുകളുടെ അപേക്ഷ സമർപ്പണ സമയം നീട്ടിമിനിമം മാർക്ക് ഗുണം ചെയ്തോ?: വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടിയന്തര നടപടികൾ

പറവകൾക്ക് ദാഹജലവുമായി കോട്ടൂർ എകെഎം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ

Mar 6, 2020 at 8:24 pm

Follow us on

കോട്ടക്കൽ: കൊടും ചൂടിൽ തളരുന്ന കിളികൾക്ക് ദാഹജലമൊരുക്കകയാണ് കോട്ടൂർ എ.കെ.എം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ. വേനൽ കടുത്തതോടെ പക്ഷികൾ വെള്ളം കണ്ടെത്താൻ ബുദ്ധിമുട്ടാണെന്ന് തിരിച്ചറിവിൽ വിദ്യാർത്ഥികൾ മരച്ചില്ലകളിലും മറ്റു സ്ഥങ്ങളിലുമായി വെള്ളം ഒരുക്കുകയായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി ഈ വിദ്യാർത്ഥികൾ ഈ പ്രവർത്തനം നടത്തുണ്ട്. \’ജീവജലത്തിന് ഒരു മൺപാത്രം\’ പദ്ധതിയുടെ ഉദ്ഘാടനം പി.ടി.എ പ്രസിഡന്റ് ജുനൈദ് പരവക്കൽ നിർവഹിച്ചു. പദ്ധതിയിലൂടെ വിദ്യാർത്ഥികളുടെ വീടുകളിലും, അയൽപക്ക വീടുകളിലും പക്ഷിമൃഗാദികൾക്ക് ദാഹജലം ലഭ്യമാക്കുകയാണ് ലക്ഷ്യമിടുന്നത്.ചടങ്ങിൽ സ്കൂൾ മാനേജർ കറുത്തേടത്ത് ഇബ്രാഹീം ഹാജി, പ്രധാന അധ്യാപകൻ ബഷീർ കുരുണിയൻ, പ്രിൻസിപ്പൽ അലി കടവണ്ടി, അധ്യാപകരായ കെ ജൗഹർ, എ ഫാരിസ്, കെ ജൗഹർ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികളായ എൻ ഷാമിയ, കെ ഷെഹ്മത്ത്, പി ഫർഹത്ത്, എ സുൽത്താന റഹ്മത്ത്, എ.എൻ ഷിഫാ യാസ്മിൻ, എന്നിവർ നേതൃത്വം നൽകി.

\"\"

Follow us on

Related News