പ്രധാന വാർത്തകൾ
KEAM 2025 അലോട്മെന്റ്: 30നകം പ്രവേശനം നേടണംസ്കൂളിൽ ഓണാഘോഷം വേണ്ടെന്ന് ഓഡിയോ സന്ദേശം ഇട്ട അധ്യാപികയ്ക്കെതിരെ കേസ്അധ്യാപകർക്കും ജീവനക്കാർക്കും ഓണത്തിന് ബോണസ് വർദ്ധനവ്എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം: നടപടികൾ വേഗത്തിലാക്കാൻ സംസ്ഥാന-ജില്ലാതല സമിതികൾഎഴുതപ്പെടാത്ത നിയമസംഹിതയാൽ ഭരിക്കപ്പെടുന്ന സ്ത്രീ: അധ്യാപികയായ ഡോ.ശ്രീജ എൽ.ജിയുടെ ‘സ്ത്രീപഠനങ്ങൾ’ പുറത്തിറങ്ങിസ്കൂളുകളിലെ സുരക്ഷ: അധ്യാപകർക്ക് പരിശീലനം തുടങ്ങിസ്കൂളുകളിൽ ഇനി ഇഷ്ട്ട വസ്ത്രങ്ങൾ: ആഘോഷങ്ങൾ കളറാകുംഅങ്കണവാടികളിലെ പരിഷ്കരിച്ച ഭക്ഷണമെനു അടുത്തമാസം മുതൽചോദ്യപേപ്പറിലെ സ്കോറും ഗ്രേഡും നിർണയിക്കുന്നതിന് വിദ്യാലയങ്ങൾക്കുള്ള അറിയിപ്പ് നാവികസേനയിൽ 1266 ഒഴിവുകൾ: വിവിധ ട്രേഡുകളിൽ നിയമനം

കലാപ്രതിഭകൾക്കുള്ള സ്‌കോളർഷിപ്പിന് 13വരെ അപേക്ഷിക്കാം

Mar 4, 2020 at 10:43 am

Follow us on

തിരുവനന്തപുരം: കല, സംഗീതം, പെർഫോമിംഗ് ആർട്ട്‌സ് എന്നീ മേഖലകളിലെ പ്രതിഭകൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഗവ. ഹയർ സെക്കൻഡറി സ്‌കൂളുകളിലെയും കോളജുകളിലെയും യുവജനോത്സവ പ്രതിഭകൾക്കാണ് അവസരം.

2019-20 അദ്ധ്യയന വർഷങ്ങളിൽ ഹയർ സെക്കൻഡറി സ്‌കൂൾ/യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിൽ ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, കഥകളി, നാടോടി നൃത്തം, കേരള നടനം, മോഹിനിയാട്ടം തുടങ്ങിയ കലകളിൽ എ ഗ്രേഡ് കരസ്ഥമാക്കിയതും നിലവിൽ സർക്കാർ ഹയർ സെക്കന്ററി സ്‌കൂൾ/സർക്കാർ ആർട്ട്‌സ് ആന്റ് സയൻസ് കോളേജിൽ പഠിക്കുന്നതുമായ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. വിദ്യാർത്ഥിയുടെ വിവരങ്ങൾ (പേര്, സ്ഥാപനം, അഡ്രസ്, എ ഗ്രേഡ് സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ നമ്പർ, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നമ്പർ) അടങ്ങിയ അപേക്ഷ സ്ഥാപന മേധാവിയുടെ ശുപാർശയോടെ സ്‌കോളർഷിപ്പ് സ്‌പെഷ്യൽ ഓഫീസർ, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച് 13. കൂടുതൽ വിവരങ്ങൾക്ക്: dcescholarship@gmail.com, ഫോൺ: 9446780308, 9446096580, 0471-2306580.

Follow us on

Related News